പ്രണയത്തിന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍. ഫാഷന്‍ മോഡലായ റോഹ്മാന് ഷോവലാണ് താരത്തിന്റെ കാമുകന്.
ഒന്നര വര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചാണ് താമസിക്കുന്നത്. ഇരുവരും തമ്മില്‍ പതിനഞ്ച് വയസ് പ്രായവ്യത്യാസമുണ്ട്. എന്നാല്ഈ പ്രായവ്യത്യാസത്തിന്റെ കാര്യം റോഹ്മാന് മറച്ചുവച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുസ്മിത.
“എന്തുകൊണ്ടോ ആദ്യമൊന്നും റോഹ്മാന് പ്രായം വെളിപ്പെടുത്താന്‍ തയാറായില്ല. ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നു. എത്രയാണ് നിന്റെ പ്രായം ? കാഴ്ചയില്‍ വളരെ ചെറുപ്പമാണല്ലോ ?എന്നെല്ലാം. അപ്പോഴൊക്കെ ‘ഊഹിക്കൂ’ എന്നായിരുന്നു അവന്റെ മറുപടി. പിന്നീടാണ് രോഹ്മാന് ഇത്ര ചെറുപ്പമാണെന്നു ഞാന്‍ അറിഞ്ഞത്. അതുകൊണ്ടായിരിക്കാം ഒരുപക്ഷേ അവന് മറുപടി നല്‍കാതിരുന്നത്. ഈ ബന്ധം ഞങ്ങള്‍ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുത്തതാണ് ” സുസ്മിത പറഞ്ഞു.
രണ്ട് പെണ്മക്കളാണ് സുസ്മിതയ്ക്ക്. റെനിയും അലിഷയും..ഇരുവരെയും താരം ദത്തെടുക്കുകയായിരുന്നു
Post Your Comments