സെറ്റുകളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ മാറനല്ലൂര്‍ ദാസിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ വേദനയിലാണ് മലയാള സിനിമ ലോകം. നിരവധി താരങ്ങളാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങള്‍ കാണുന്ന സിനിമകളില്‍ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാള്‍, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ് എന്ന്നടന് സലിം കുമാര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് താരം ഇത് പറഞ്ഞത്.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ദാസ് എന്ന സിനിമാക്കാരനെ ഒരുപക്ഷെ നിങ്ങള്‍ക്ക് അറിയില്ലായിരിക്കാം പക്ഷെ നിങ്ങള്‍ കാണുന്ന സിനിമകളില്‍ എല്ലാം ആരാലും ശ്രദ്ധിക്കപ്പെടാതെ തന്റെ ജോലിവളരെ കൃത്യമായി ചെയ്തിരുന്ന ഒരാള്‍, അതായിരുന്നു ദാസ് എന്ന് വിളിക്കുന്ന ക്രിസ്തു ദാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് “താണ്ടവം” എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞാന്‍ ദാസിനെ ആദ്യമായി കാണുന്നത്ഒരു ആറ് ആറര അടി പൊക്കക്കാരന് , ഷൂട്ടിംഗ് തടസ്സപ്പെടാതിരിക്കാന്‍ ആളുകളെ നിയന്ത്രിക്കുക എന്ന ജോലി ആയിരുന്നു ദാസിന്, അന്ന് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദം ആയി മാറുകയായിരുന്നു. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് ഒരു ലോക്കേഷനില്‍ സെക്യൂരിറ്റി ഡ്രെസ്സില്‍ ദാസിനെ കണ്ടപ്പോളാണ് അദ്ദേഹം ഒരു സെക്യൂരിറ്റി ടീം തന്നെ രൂപീകരിച്ച വിവരം എന്നോട് പറഞ്ഞത്.
മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും ദാസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു പ്രത്യേകിച്ച് സൂപ്പര്‍ താര ചിത്രങ്ങളില്‍, ദാസിനോട് സ്നേഹമുള്ള ചില സംവിധായകര്‍ അല്ലറ ചില്ലറ വേഷങ്ങളും അദ്ദേഹത്തിന് നല്കി സന്തോഷിപ്പിക്കുമായിരുന്നു. മലയാള സിനിമയിലെ ഒരാളും ദാസിനെ മാറ്റി നിറുത്തിയിരുന്നില്ല, എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. ഒരു സെക്യൂരിറ്റിക്കാരന്റെ ദാര്‍ഷ്ട്യങ്ങള്‍ ഒന്നും ഷൂട്ടിങ് കാണാന്‍ നില്ക്കുന്ന ആളുകളോടും അദ്ദേഹം കാണിച്ചിരുന്നില്ല അവരോടും വളരെ നയപരമായിട്ടേ അദ്ദേഹം പെരുമാറിയിരുന്നുള്ളു.ഏഷ്യാനെറ്റ്, മനോരമ, അവാര്‍ഡ് നൈറ്റ് പോലുള്ള പ്രോഗ്രാമുകള്‍, സിനിമക്കാരുടെ വിവാഹങ്ങള്‍, മരണങ്ങള് അങ്ങിനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിളും ദാസിന്റെ സാന്നിധ്യം സജീവമായിരുന്നു
ഇന്ന് ദാസ് മരണപ്പെട്ടു എന്ന വാര്‍ത്ത വല്ലാത്ത ഒരു മരവിപ്പായിരുന്നു എന്നില്‍ ഉളവാക്കിയത്, എന്നില്‍ മാത്രമല്ല മലയാളസിനിമക്ക് മുഴുവനും ആ വാര്‍ത്തയെ അങ്ങിനെയേ കാണാന്‍ പറ്റു.
ഒരു ആളെ മാറ്റലുകാരന്റ മരണം മലയാള സിനിമ വളരെ ദുഃഖത്തോടെ കാണണമെങ്കില്‍ അയാള്‍ അവിടെ ചെയ്തിട്ടുള്ള സേവനങ്ങള്‍ എത്ര ഹൃദയശുദ്ധിയോടെ ആയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു, കൊറോണയുടെ കാഠിന്യം കുറഞ്ഞാല്‍ ഒരുപക്ഷെ സിനിമ ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചേക്കാം….പക്ഷേ അന്ന് അണ്ണാ… എന്ന് വിളിച്ചുകൊണ്ടു ഓടിയെത്താന്‍ ഒരു ആറ് ആറര അടി പൊക്കക്കാരന് ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്ബോള്‍…………പ്രണാമം…സഹോദരാ- സലിം കുമാര്‍ പറഞ്ഞു.
Post Your Comments