കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ്. ഈ അവസരത്തില്‍ ശുചിത്വത്തിന്റെ ഭാഗമായി എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍
ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ തുടയ്ക്കരുതെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട നടി ഹിന ഖാന്. കാമുകന് റോക്കി ജയ്സ്വാള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് മൊബൈല്‍ തുടച്ചതിന് ശേഷം സംഭവിച്ചതിന്റെ വീഡിയോ പോസ്റ്റ് ചെയ്താണ് ഹിനയുടെ പോസ്റ്റ്.
കാമുകന്റെ ഫോണിന്റെ സ്ക്രീന്‍ നശിച്ചു പോയതായി ഹിന വ്യക്തമാക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കിയ നാപ്കിന് വച്ച് മാത്രമേ ഫോണ്‍ തുടയ്ക്കാവൂ എന്ന നിര്‍ദേശവും റോക്കിക്ക് നല്കിയ താരം അങ്ങനെ യുഗങ്ങള്‍ക്ക് ശേഷം താങ്കള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാനായല്ലോയെന്നും കുറിക്കുന്നു
Post Your Comments