
തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്‍ ബി കണ്ണന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
അന്‍പതോളം തമിഴ് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഇദ്ദേഹം മലയാളം, തെലുങ്ക് സിനിമകള്‍ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. തമിഴില്‍ ക്യാമറ ചെയ്തവയില് ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെ സിനിമാ പ്രേമികള്‍ക്കിടയില്‍ ‘ഭാരതിരാജാവിന്‍ കണ്കള്’ എന്നാണ് അറിയപ്പെടുന്നത്.
2015 മുതല്‍ ചെന്നൈ ബോഫ്റ്റ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഛായാഗ്രഹണ വിഭാഗം തലവനായി പ്രവര്‍ത്തിച്ചിരുന്നു.
Post Your Comments