സൂപ്പർ താരം ധനുഷ് നായകനായെത്തിയ അസുരന് തമിഴില്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. വെട്രിമാരന് സംവിധാനം ചെയ്ത സിനിമ വാണിജ്യതലത്തിലും നിരൂപകതലത്തിലും ശ്രദ്ധനേടി. തെലുഗില്‍ നാരപ്പ എന്ന പേരില്‍ വെങ്കടേഷ് നായകനായി സിനിമ ഒരുക്കി. കന്നഡ, ഹിന്ദി റീമേക്കുകളും ചര്‍ച്ചയിലാണ്.
എന്നാൽ അതേ സമയം സിനിമ ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമീര്ഖാന് ചിത്രം ദങ്കല്‍, ഇര്ഫാന് ഖാന്റെ ഹിന്ദി മീഡിയം എന്നിവയുടെ ചൈനീസ് ഭാഷയിലെ വിജയം ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റ് തുറന്നുകിട്ടുകയായിരുന്നു.
വൻ ഹിറ്റായി മാറിയ അസുരന്, കീഴ്ജാതിക്കാരായ കുടുംബം അതിജീവനത്തിനായി പോരാടുന്ന കഥയാണ് പറഞ്ഞത്. മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് സംവിധായകന് വെട്രിമാരന് ചിത്രമൊരുക്കിയത്.
Post Your Comments