ഷീല ജയഭാരതി തുടങ്ങിയ ഗ്ലാമറസ് നായികമാരില്‍ നിന്ന് മലയാള സിനിമയെ മറ്റൊരു പുതുമ പരീക്ഷിക്കാന്‍ തോന്നിപ്പിച്ച നായിക മുഖമായിരുന്നു നടി ജലജയുടെത് .വെളുത്ത നായികമാരില്‍ നിന്ന് വിഭിന്നമായി ഇരുനിറക്കാരി ജലജ നടന്നു കയറിയത് മലയാള സിനിമ പ്രേക്ഷക മനസ്സിലേക്കാണ്. 1978-ല്‍ പുറത്തിറങ്ങിയ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജലജ പിന്നീട് സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും ഒരേ പോലെ തിളങ്ങി നിന്ന നായിക നടിയായി മാറുകയായിരുന്നു. ശാലീന ഭംഗി കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ജലജ ചെയ്തു തീര്‍ത്തത് മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ്.
ശാരദയ്ക്ക് ശേഷം മലയാള സിനിമ കണ്ട ദുഃഖപുത്രിയായിരുന്നു ജലജ എന്ന് സൂപ്പര്‍ താരം സുരേഷ് ഗോപി പറയുന്നു. തന്റെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ജലജ അന്നത്തെ കാലത്തെ പതിവ് നായികാ സങ്കല്‍പ്പങ്ങളുടെ ചരിത്രം മാറ്റി എഴുതി കൊണ്ടായിരുന്നു സിനിമയില്‍ നില നിന്നിരുന്നതെന്ന് ജലജയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി പറയുന്നു. കെ ബാലചന്ദര്‍ പോലെയുള്ള സംവിധായകര്‍ അവരുടെ സിനിമകളില്‍ പങ്കെടുപ്പിക്കാന്‍ ഏറെ ആഗ്രഹിച്ച നടിയായിരുന്നു ജലജ എന്നും മലയാളത്തിലെ പഴയകാല നടിയുടെ അനുഭവം വിവരിച്ചു കൊണ്ട് സുരേഷ് ഗോപി പറയുന്നു.
Post Your Comments