14 ദിവസത്തെ ക്വാറന്റീന് കാലത്തെ രാമന്റെ 14 വര്‍ഷത്തെ വനവാസത്തോടാണ് ഉപമിച്ചു നടി രാധിക. തന്റെ സെല്‍ഫ് ക്വാറന്റീന് പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് രാധിക മദന്‍.
ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാധിക യാത്രചെയ്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനിലായിരുന്നു നടി. ഇപ്പോഴിതാ ക്വറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം അമ്മ നീരു മദനൊപ്പം ചിത്രം പങ്കുവച്ചാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്. 14 ദിവസത്തെ വനവാസത്തിന് ശേഷം എന്നാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിന് രാധിക നല്കിയ ക്യാപ്ഷന്‍.
Post Your Comments