കോമഡിയിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ പ്രിയതാരം ജഗദീഷിന്റെ പിറന്നാളാണ് വെള്ളിയാഴ്ച.. 65-ആം പിറന്നാളാഘോഷിക്കുന്ന ജഗദീഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അദ്ദേഹത്തിന് ആശംസ നേര്‍ന്നെത്തിയിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായി ഷിജു ജീ സുശീലന്‍.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ
ഇന്ന് ജഗദീഷ് ചേട്ടന് 65മത് ജന്മദിനം.ഞാന്‍ ചേട്ടനെ പരിചയപ്പെടുന്നത് 1993-1994ല്‍ ആണ് അതിനു ശേഷം കുറെ ചിത്രങ്ങള്‍ ഞാന്‍ ചേട്ടനോടൊപ്പം വര്‍ക്ക് ചെയ്തു .
മലയാളസിനിമയില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ള നടന്‍ ജഗദീഷ് ചേട്ടന്‍ ആണ്, എംകോമിനു റാങ്ക് വാങ്ങിയ ആള്‍. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി പിന്നെ കോളേജില്‍ അധ്യാപകന്‍. അവിടെ നിന്ന് 1984ല്‍ മൈഡിയര്‍ കുട്ടിച്ചാത്തനിലൂടെ നടന്‍. അതിന്റെ ഇടയില്‍ അധിപന്‍ എന്ന സിനിമയുടെ തിരക്കഥകൃത്ത് അങ്ങനെ പല മേഖലയില്‍. 2016ല്‍ നിയമസഭയിലേക്ക് മത്സരിച്ചു.
ഡയറക്ടര്‍ താഹ സാര്‍ സംവിധാനം ചെയ്ത ഗജരാജമന്ത്രം എന്ന ചിത്രത്തില്‍, ഞാന്‍ വര്‍ക്ക് ചെയ്‌യുന്ന സമയത്ത് ജഗദീഷ് ചേട്ടന്റെ ഡ്യൂപ് ആയി കുറെ സീനുകള്‍ ഞാന്‍ ചെയ്യേണ്ടതായി വന്നു. ആ സമയങ്ങളില്‍ ജഗദീഷ് ചേട്ടന്‍ വളരെ തിരക്കുള്ള നടനായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഒരുപോലെ കാണാന്‍ ഉള്ള മനസ്സിന് ഉടമ ആണ് ജഗദീഷ് ചേട്ടന്‍. എല്ലാവര്‍ക്കും അതിനുള്ള മനസ്സ് കാണുകയില്ല എന്നതാണ് സത്യം .ഞാന്‍ ഇടക്ക് പല തവണ ചേട്ടന്റെ വീട്ടില്‍ പോയിട്ടുണ്ട്. നല്ലൊരു കുടുംബനാഥന്‍.
ചേട്ടന്റെ ഭാര്യ രമ ചേച്ചി. ചേട്ടനെ പോലെ വളരെ തിരക്കുള്ള ഫോറന്‍സിക്ക് ഡിപ്പാര്‍ട്മെന്റില്‍ ജോലി ആയിരുന്നു. ചേട്ടനെ ഷൂട്ടിങ്ങിന് കൊണ്ട് പോകാന്‍ നമ്മള്‍ സാധാരണ കാറില്‍ ചെല്ലുമ്ബോള്‍ ചേച്ചിക്ക് പോകാന്‍ നീല ലൈറ്റ് വെച്ച കാറും പോലീസും വന്നിട്ടുണ്ടാകും. രണ്ടു പെണ്‍കുട്ടികളാണ് ജഗദീഷ് ചേട്ടന്. മൂത്തമകളുടെ കല്യാണത്തിന് എനിക്ക് പങ്കെടുക്കാന്‍ സാധിച്ചു. മരുമകന്‍ െഎപിഎസ് ഓഫീസര്‍ ആണ്. ജഗദീഷ് ചേട്ടന്‍ ഒരു സിനിമ സംവിധായകന്‍ എന്ന നിലയില്‍ കൂടി വരണം. വരും എന്നാണ് എന്റെ വിശ്വാസം. പ്രിയപ്പെട്ട ജഗദീഷ് ചേട്ടന് എന്റെയും കുടുബത്തിന്റെയും ജന്മദിനാശംസകള്‍ നേരുന്നു.
Post Your Comments