ഇന്ന് നമ്മളിൽ ഗൂഗിളിന്റെ മാപ് നാവിഗേഷന്‍ ആപ്ലികേഷന് ഉപയോഗിക്കാത്തവര്‍ കുറവാണ്. നമ്മള്‍ക്ക് വഴി കാട്ടിയാവുന്ന ഗൂഗിള്‍ മാപ്സില്‍ ഇത്രയും കാലം നമ്മളെ നയിച്ചത് ഒരു സ്ത്രീ ശബ്ദമാണ്. എന്നാല്‍ ഇനി വഴികാട്ടാന്‍ അമിതാഭ് ബച്ചന്റെ ശബ്ദം വരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പുറത്ത്.
കൂടാതെ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഗൂഗിള്‍ അമിതാഭ്ബച്ചനെ സമീപിച്ചു കഴിഞ്ഞു. ഇരുവരും ധാരണയിലെത്തുകയാണെങ്കില്‍ വാർത്ത സത്യമാകും.
എണ്ണമറ്റ സിനിമകളിലും പരസ്യചിത്രങ്ങളിലും അഭനയിക്കുകയും ശബ്ദം നല്‍കുകയും ചെയ്തിട്ടുള്ള നടനാണ് അമിതാഭ്ബച്ചന് ഈ കാരണങ്ങള്‍ കൊണ്ടാണ് ഗൂഗിള്‍ ബച്ചനെ സമീപിച്ചത്.
Post Your Comments