പ്രശസ്ത മലയാള നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തനെതിരെ ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം ജസ്ല മാടശ്ശേരി. തന്റെ ഇന്‍ബോക്‌സിലും ഒരു ഹായ് വന്നിട്ടുണ്ട്.
എന്നാല്‍ മകന്‍ ചെയ്ത തെറ്റിന് അമ്മയെ ആക്രമിക്കുന്നത് ക്രൂരമാണെന്ന് ജസ്ല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പല പെണ്‍കുട്ടികളും മെസഞ്ചര്‍ ഓണാക്കാത്തതിന് കാരണം ഇത്തരം സെക്ഷ്വല്‍ ദാരിദ്രം പിടിച്ച മെസേജുകളാണെന്നും ജസ്ല വ്യക്തമാക്കുന്നു.
ഞാന്‍ ആ പോസ്റ്റിന്‍റെ താഴെ ഒരു കമന്‍റിട്ടിരുന്നു..എന്‍റെ inboxലും വന്ന് കിടക്കുന്നു ഹായ് എന്ന് പറഞ്ഞ്.. അത് പക്ഷേ…കൂടുതല്‍ അതിനെ കുറിച്ച് ഇവിടെയെഴുതാം എന്നുള്ളതു കൊണ്ടും…സീമക്ക് ഒപ്പമുണ്ട് എന്നുള്ളതു കൊണ്ടും ആയിരുന്നു… കമന്‍റില്‍ വിശദീകരിച്ചെഴുതാന്‍ പറ്റിയ സാഹചര്യത്തിലായിരുന്നില്ല..ഇന്ന് രാവിലെ മുതല്‍ ഈ വിഷയത്തെ കുറിച്ചെഴുതണം..എന്ന് കരുതിയതാണ്..എന്നാല്‍ മറ്റു ചില തിരക്കുകളില്‍ പെട്ടുപോയി.. ഈ വിഷയത്തില്‍ ആ അമ്മയെ അക്രമിക്കുന്നത് ക്രൂരമാണ്…തികച്ചും സംഘപരിവാര്‍ അക്രമമാണ്..ഇടത് പക്ഷ സഹയാത്രികയാണ് അമ്മ എന്നുള്ളതിന്‍റെ പേരിലും..ശക്തമായി നിലപാടുകള്‍ പറയുന്ന ഒരു സ്ത്രീ എന്ന നിലയിലും അവര്‍ക്ക് നേരേ അക്രമം അഴിച്ചുവിടുന്നത്…നിയമപരമായ പോരാട്ടത്തില്‍…സീമക്കൊപ്പം…അമ്മയെ മകന്‍റെ പേരില്‍ അക്രമിക്കുന്ന പൊതുബോധത്തിനെരെ…
എന്നാണ് ജസ്ല കുറിച്ചിരിക്കുന്നത്.
https://www.facebook.com/jazlabeenu.madasseri/posts/2599231213670055
Post Your Comments