ലോകത്തിലെ ഏറ്റവും സുന്ദരനും ശക്തനും കൂളുമായ അച്ഛന് പിറന്നാള്‍ ആശംസകള്‍; കൃഷ്ണകുമാറിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് മകള്‍ ഹന്‍സിക; വീഡിയോ

കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അഹാന, ദിയ, ഇഷാനി, ഹന്‍സിക

വ്യത്യസ്തമായ പിറന്നാൾ ആശംസകളുമായി ഹൻസിക, അച്ഛന്‍ കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നീ നാലു മക്കളും. ഹന്‍സിക പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അച്ഛന്റെ കൈകളില്‍ തൂങ്ങി, കാലുകളില്‍ ബാലന്‍സ് ചെയ്ത് കൊണ്ടുള്ള ഒരു വര്‍ക്ക്ഔട്ട് വീഡിയോയാണിത്.

ഈ ലോകത്തിലെ ഏറ്റവും സുന്ദരനും ശക്തനും കൂളുമായ അച്ഛന്‍ പിറന്നാള്‍ ആശംസകള്‍ എന്നാണ് ഹന്‍സിക കുറിച്ചിരിക്കുന്നത്. കാണുന്നതിനേക്കാള്‍ കഠിനമായിരുന്നു ഈ വര്‍ക്കൗട്ടെന്നും ഹന്‍സിക കുറിച്ചിട്ടുണ്ട്. സഹോദരി ദിയയാണ് ക്യാമറയ്ക്ക് പിന്നില്‍.

ഇന്ന് 52ാം ജന്‍മദിനമാണ് കൃഷ്ണകുമാര്‍ ആഘോഷിക്കുന്നത്, അച്ഛനും മക്കളും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് അഹാന ആശംസകള്‍ അറിയിച്ചിരിക്കുന്നത് കുട്ടിക്കാലത്തെ കുസൃതി കുട്ടിയായ തന്റെയും അച്ഛന്റെയും കൂടി ഫോട്ടോയാണ് ദിയ പോസ്റ്റ് ചെയ്തത്. കുട്ടിക്കാലത്ത് അച്ഛന്റെ തോളത്തിരിക്കുന്ന ചിത്രമാണ് ഇഷാനിയുടേത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് അച്ഛന്റെയും കുട്ടികളുടെയും പിറന്നാൾ ചിത്രം.

Share
Leave a Comment