GeneralLatest NewsMollywood

ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം; നടി ഐശ്വര്യ രാജേഷ്

എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ്

തമിഴിലും മലയാളത്തിലും തെലുങ്കിലുമെല്ലാം സൂപ്പര്‍താരമായി തിളങ്ങുകയാണ് നടി ഐശ്വര്യ രാജേഷ്. കഷ്ടത നിറഞ്ഞ ബാല്യവും അവിടെ നിന്നും ഇന്ന് കാണുന്ന ഇടത്തിലേക്ക് എത്താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ചുമെല്ലാം ഐശ്വര്യ തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ഐശ്വര്യയുടെ ചിത്രത്തിന് ഒരു ആരാധിക നല്‍കിയ കമന്റും അതിനു നടി നല്കിയ മറുപടിയുമാണ്‌.

എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നും നിങ്ങള്‍ക്കായി മരിക്കാന്‍ വരെ തയ്യാറാണെന്നുമായിരുന്നു ആരാധികയുടെ കമന്റ്. നിങ്ങളുടെ അഭിനയം ഇഷ്ടമാണ്. ലോകത്ത് നിങ്ങളുടെ കെെയ്യൊപ്പ് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ആരാധിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇതിന് ഐശ്വര്യ നല്‍കിയ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ”ഈ സ്നേഹത്തിന് നന്ദിയുണ്ട്. പക്ഷെ ഇങ്ങനെയൊന്നും പറയരുത്. ആര്‍ക്കു വേണ്ടിയും മരിക്കാന്‍ വേണ്ടിയല്ല ജീവിതം. നിങ്ങളെ പോലൊരു ആരാധികയെ ലഭിച്ചതില്‍ സന്തോഷമുണ്ട്. പക്ഷെ ഇങ്ങനെ ഇനിയൊരിക്കലും പറയില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ നിങ്ങളുടെ നല്ല സുഹൃത്തായിരിക്കാം” ഐശ്വര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button