ഹാസ്യ വേഷത്തിൽ നിന്ന് നായക വേഷത്തിലേക്ക് ഹരിശ്രീ അശോകന് മലയാള സിനിമ പ്രമോഷൻ നൽകിയ ചിത്രമായിരുന്നു സുന്ദർദാസ് സംവിധാനം ചെയ്ത ‘ആകാശം’. ടി എ റസാഖിന്റെ തിരക്കഥയിൽ ഹരിശ്രീ അശോകൻ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ വലിയ പരാജയമായിരുന്നു. വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്തിട്ടും സിനിമയുടെ ടോട്ടാലിറ്റിയിൽ വലിയ താളപിഴകൾ സംഭവിച്ചപ്പോള്‍ പ്രേക്ഷകർക്ക് ചിത്രം ദഹിക്കാതെ പോകുകയായിരുന്നു. ടി എ റസാഖ് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ സിനിമയായിരുന്നു ആകാശം. എന്നാൽ സംവിധായകനായ സുന്ദർദാസ് മമ്മൂട്ടിയിൽ നിന്ന് ഹരിശ്രീ അശോകനിലേക്ക് ചിത്രം മാറ്റി ചിന്തിക്കുകയായിരുന്നു. ‘ബസ് കണ്ടക്ടർ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ടിഎ റസാഖ് സുന്ദര്‍ദാസിനോട് ചിത്രത്തിന്റെ ത്രെഡ് പറയുന്നത്. മമ്മൂട്ടിക്ക് പറ്റിയ സിനിമയാണെന്നും ആ നിലയില്‍ കാര്യങ്ങള്‍ നീക്കിയാല്‍ മതിയെന്നും ടിഎ റസാഖ് പറഞ്ഞപ്പോള്‍ സുന്ദര്‍ദാസ് മമ്മൂട്ടിയെ മാറ്റി ഹരിശ്രീ അശോകന് എന്ന നടനിലേക്ക് തന്റെ പുതിയ സിനിമയിലെ നായക രൂപം മാറ്റി ചിന്തിക്കുകയായിരുന്നു.
മമ്മൂട്ടിയെ പോലെ ഒരു വലിയ താരത്തിന് പരുവപ്പെട്ട കഥാതന്തു അല്ലെന്ന കണ്ടെത്തലാണ് സുന്ദര്‍ ദാസിനെ മാറ്റി ചിന്തിപ്പിച്ചത്. 2007-ല്‍ പുറത്തിറങ്ങിയ ആകാശം ബോക്സ് ഓഫീസില്‍ വലിയ പരാജയം നേരിട്ടതിന്റെ പ്രധാന കാരണം ‘ശിവാജി’ എന്ന രജനികാന്ത് സിനിമയ്ക്ക്ക്കൊപ്പം റിലീസ് ചെയ്യേണ്ടി വന്ന സാഹചര്യമായിരുന്നു. അത്രയും പോപ്പുലര്‍ ആയിട്ടുള്ള ഒരു സിനിമക്കൊപ്പം ചെറിയ ബജറ്റില്‍ ഒരുങ്ങിയ ആകാശം എന്ന ചിത്രം റിലീസ് ചെയ്തതപ്പോള്‍ ആരും അത് ശ്രദ്ധിക്കാതെ പോകുകയായിരുന്നു.
+
Post Your Comments