സാംസ്കാരിക പ്രവർത്തകയോ സാമൂഹ്യ പ്രവർത്തകയോ ഒന്നുമല്ല പ്രമുഖ. യുപിഎ കാലത്ത് നീരാറാഡിയ ഡൽഹിയിൽ ചെയ്ത അതേ പണിയാണ് കുറേക്കാലമായി തിരുവനന്തപുരത്ത് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾക്ക് സംസ്ഥാന സർക്കാരിൽ നിന്ന് കാര്യങ്ങൾ നടത്തിക്കൊടുത്ത് കമ്മീഷൻ വാങ്ങലാണ് പരിപാടി. വിജയേട്ടൻ , കമലേടത്തി എന്നൊക്കെ വിളിച്ച് ഉളുപ്പില്ലാതെ എവിടെയും കയറി ചെല്ലാനുള്ള തൊലിക്കട്ടിയാണ് പ്രധാനം. അതിനുവേണ്ടി ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയാണ് ഇടത് സാംസ്കാരിക പ്രവർത്തക എന്നത്. മണ്ടൻ കുണാപ്പികളായ സിപിഎമ്മുകാർക്ക് അതു മനസ്സിലായിട്ടില്ല. നീരാ റാഡിയ കോൺഗ്രസ് നേതാക്കളെ ഇങ്ങനെയൊക്കെ പറഞ്ഞു തന്നെയാണ് ഫോൺ ചെയ്തിരുന്നത്.
മുംബൈ ആസ്ഥാനമായ മൈനിങ് കമ്പനിക്ക് വേണ്ടി 2009 ൽ ആയമ്മ നിരവധി കാര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. കഴക്കൂട്ടം കിൻഫ്ര അപ്പാരൽ പാർക്കിൽ കമ്പനി ആക്രമിക്കപ്പെട്ടപ്പോൾ പി ആർ ഓ വർക്കുമായി രംഗത്തിറങ്ങിയത് പ്രമുഖയായിരുന്നു.
കമ്പനിയുടെ പത്രസമ്മേളനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നതും അവർ തന്നെ. മുംബൈ ആസ്ഥാനമായ മറ്റൊരു കമ്പനിയുടെ ഭാഗമായിരുന്നു അവരക്കാലത്ത്. വിജയേട്ടനുമായി കമ്പനി മുതലാളിമാരുടെ സിറ്റിംഗ് നടത്തിച്ചത് പ്രമുഖ തന്നെ.
ഒടുവിൽ കമ്പനിയുടെ കാര്യങ്ങൾ എതിരാളികൾക്കും ഒറ്റിക്കൊടുത്തു പണം വാങ്ങി എന്ന് മുംബൈ കമ്പനിക്ക് ബോധ്യപ്പെട്ടു. നിൽക്കക്കള്ളിയില്ലാതെ കമ്പനി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഓടി രക്ഷപ്പെട്ടു.
https://www.facebook.com/Sandeepvarierbjp/posts/3949980205043716
മുംബൈ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനെ ഇപ്പോൾ വ്യവസായ വകുപ്പിന് കീഴിലുള്ള ഒരു കമ്പനിയിലെ ജനറൽ മാനേജർ ആക്കി നിയമിച്ചിട്ടുണ്ട്. സഖാക്കളുടെ ശ്രദ്ധയ്ക്ക്. ന്യായീകരിച്ച് കൂടുതൽ പോകാതിരിക്കുന്നതാണ് നല്ലത്. സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുക.
Post Your Comments