മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. എമ്പുരാൻ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാൻ പ്ലാൻ ഉണ്ടെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.
കൂടാതെ മുരളി ഗോപി തന്നെയായിരിക്കും ആ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും ഒരു കഥ മനസ്സിലുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും കഥ പൂർത്തിയായി അതിൽ പൂർണ തൃപ്തി വന്നതിനു ശേഷം മാത്രമേ മമ്മുക്കയെ സമീപിക്കു എന്നും പൃഥ്വിരാജ് .
എന്നാൽ മോഹൻലാൽ നായകനായ എമ്പുരാന് ശേഷം ലുസിഫറിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്നും അതിലും മോഹൻലാൽ തന്നെയാണ് നായകനെന്നും മുരളി ഗോപിയും പൃഥ്വിരാജ് സുകുമാരനും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അടുത്ത വർഷം അവസാനത്തോടെ എമ്പുരാൻ തുടങ്ങാനാണ് പൃഥ്വിരാജ്- മുരളി ഗോപി ടീം പ്ലാൻ ചെയ്യുന്നത്. ആശീർവാദ് സിനിമാസ് തന്നെയാണ് ലുസിഫർ രണ്ടാം ഭാഗവും നിർമ്മിക്കുക.
Post Your Comments