മലയാളത്തിന്റെ പ്രിയതാരങ്ങളായ കാവ്യാ മാധവനും,നവ്യാ നായര്‍ക്കും തുല്യ പ്രാധാന്യം നല്കിയ ഒരുക്കിയ ചിത്രം ആയിരുന്നു ബനാറസ്. എന്നാല്‍ ഇതിലെ വേഷങ്ങളെക്കുറിച്ച് ചില ആശയക്കുഴപ്പം പ്രാരംഭഘട്ടത്തില്‍ നവ്യ നായരില്‍ ഉണ്ടായിരുന്നുവെന്നു സംവിധായകന് നേമം പുഷ്പരാജ്.
‘കാവ്യയ്ക്കും നവ്യയ്ക്കും ചിത്രത്തില്‍ തുല്യ പ്രാധാന്യം തന്നെയായിരുന്നു. എന്നാല്‍ ഒരല്പം കൂടി നില്‍ക്കുന്നത് കാവ്യയ്ക്ക് ആയിരുന്നു. നമ്മള് കൊടുക്കുന്ന റോള്‍ തന്നെയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്കൊരു മുന്‍ഗണനയോ സെലക്ട് ചെയ്യാനുള്ള അവസരമോ കൊടുത്തിട്ടില്ല. പക്ഷേ നവ്യയ്ക്ക് അതിനകത്തൊരു തെറ്റിദ്ധാരണ കുറച്ചു സമയം ഉണ്ടായിരുന്നു. വേഷം അപ്രധാനമായിപ്പോയോ എന്ന്. കാരണം ബനാറസില്‍ ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോഴേക്കും മാഗസിനുകളില്‍ പലതിലും കാവ്യയുടെയും വിനീതിന്റെയും പടം വരാന്‍ തുടങ്ങി. കാവ്യയ്ക്ക് അമിതമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നും, തന്റെ ക്യാരക്ടറിലേക്ക് മറ്റാരെയെങ്കിലും നോക്കണമെന്നും ഇടയ്ക്ക് ചിലരുവഴി നവ്യ അറിയിച്ചു. പിന്നീട് തെറ്റിദ്ധാരണയൊക്കെ മാറുകയായിരുന്നു.” നേമം പുഷ്പരാജ് പറഞ്ഞു.
ചെറിയ വേഷമാണെങ്കിലും കാവ്യയ്ക്ക് പരാതിയില്ല. കാവ്യയുടെ ക്യാരക്ടര്‍ അതാണ്. അത്തരം ഒരു സംഭവമാണ് ചിത്രത്തിലെ സോംഗ് ചിത്രീകരിക്കുന്ന സമയത്ത് ഉണ്ടായത്. അതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ..” സോങ് കോസ്റ്റ്യൂം ഒരുദിവസം അത്ര ശരിയായി വന്നില്ല. ക്യാമറയെല്ലാം റെഡിയായിട്ടും കാവ്യ വരുന്നില്ല. കോസ്റ്റ്യൂം ശരിയെല്ലെന്ന് പറഞ്ഞ് കാവ്യ വരുന്നില്ലെന്ന് അസോസിയേറ്റ് വന്ന് പറഞ്ഞു. ഞാന്‍ കാവ്യയെ ചെന്നു കണ്ടു. നല്ല ഡ്രസല്ലേ..ഇതിനെന്താ പ്രശ്നം എന്ന് ചോദിച്ചപ്പോള്‍, കുഴപ്പില്ലേ എന്ന് നിഷ്കളങ്കമായി ചോദിച്ച് അന്നേരം കൂടെ വന്ന് അഭിനയിക്കുകയായിരുന്നു. നവ്യ ആയിരുന്നെങ്കില്‍ ഒരുപക്ഷേ അത് പ്രശ്നമായേക്കാം’.
Post Your Comments