
നടി മേഘ്ന വിൻസന്റ് ഈയിടെയാണ് സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയത്. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്ജീ, വിതത്തിലെ തിരിച്ചടികളെ ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞു തരുന്ന ഈ മോട്ടിവേഷണൽ കഥയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജീവിതത്തിൽ നമ്മൾ മറ്റുള്ളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലർ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകും., പക്ഷേ വേറെ ചിലർ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയിൽ തള്ളിയിട്ട് അവർ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയിൽ വീണവർക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്.
ഒന്നുകിൽ അതിൽ കിടന്ന് മരിക്കാം, അല്ലെങ്കിൽ പുറത്ത് വന്ന് സന്തോഷായിട്ട് ജീവിക്കാം. നിങ്ങൾക്കുണ്ടാകുന്ന വേദനകളും അപമാനവും ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങൾക്കിഷ്ടമുള്ളത് പോലെ ജീവിച്ച് കാണിക്കണം. സാധിക്കും മേഘ്ന പറഞ്ഞു നിർത്തുന്നു.
Post Your Comments