മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ നടി ഹന്‍സിക വിവാഹിതയാകുന്നുവെന്ന് വാര്‍ത്ത. ‘രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി വിവാഹിതയാകും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം’- ഇതായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തയുടെ ഉള്ളടക്കം. വരന് ആരെന്ന അന്വേഷണവുമായി ആരാധകര്‍ രംഗതെത്തിയതോടെ ഈ വിവാഹ വാര്‍ത്തയോടെ പ്രതികരിച്ചു താരം.
ഒരു ഓണ്‍ലെെന്‍ മാധ്യമം നല്കിയ വാര്‍ത്തയ്ക്ക് താഴെ ഹന്‍സിക കുറിച്ചു. ‘ദെെവമേ, അയാള്‍ ആരാണ്… ‘ഹന്‍സികയുടെ മറുപടിക്ക് താഴെ ഒരാള്‍ ഇങ്ങനെ എഴുതി, ‘നിങ്ങള്‍ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല’ എന്ന്. അതിന് ഹന്‍സിക നല്കിയ മറുപടി ഇങ്ങനെ… ‘ഞാന്‍ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’ ഹന്‍സികയുടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments