CinemaGeneralLatest NewsNEWS

ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ അണ്ണൻ പുഴയിൽ മുങ്ങിയിരിക്കും; ഫോട്ടോ ഷൂട്ട് അനുഭവങ്ങളുമായി അനുശ്രീ; വീഡിയോ

സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന്‍ ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി

തന്റെ സഹോദരന്റെ സ്‌നേഹത്തെ കുറിച്ച് നടി അനുശ്രീ. പുഴയില്‍ മുങ്ങി നിന്ന് ഗ്രാമീണ ഭംഗിയില്‍ ഒരുക്കിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ പങ്കുവെച്ചാണ് അനുശ്രീയുടെ കുറിപ്പ്. തന്റെ സുരക്ഷ ഒരുക്കാനായി ചേട്ടന്‍ അനൂപ് തനിക്കൊപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കാര്യമാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

”എന്നത്തെയും പോലെ, അനൂപ് ഏട്ടാ, നിങ്ങളാണ് എന്റെ ശക്തി. രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റില്‍ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ ഫോട്ടോഷൂട്ട് ചെയ്തത്… ഞാന്‍ പോസ് ചെയ്തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാന്‍ പോസ് ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണന്‍ ഇറങ്ങിയിരുന്നു..എട്ടനാണ് എന്റെ ശക്തി” എന്നാണ് അനുശ്രീ കുറിച്ചിരിക്കുന്നത്.

https://www.facebook.com/actressanusree/posts/2404391879859659

ഈ ലോക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ലുക്കും പുതിയ പരീക്ഷണങ്ങളുമായ ഫോട്ടോഷൂട്ടാണ് അനുശ്രീ പങ്കുവെയ്ക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button