ഏതാനും ദിവസങ്ങളായി തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ശബ്ദ സന്ദേശത്തിനെതിരെ നടി ഖുശ്ബു. ഈ സന്ദേശം വ്യാജമാണെന്നും മാധ്യമപ്രവര്‍ത്തകരോട് തനിക്ക് ബഹുമാനം മാത്രമേയുള്ളു എന്നാണ് ഖുശ്ബു വ്യക്തമാക്കുന്നത്.
ഖുശ്ബുവിന്റെ ട്വീറ്റ്:
കുറച്ച് ദിവസങ്ങളായി മാധ്യമപ്രവര്‍ത്തകരെ കുറിച്ചുള്ള എന്റെ ശബ്ദ സന്ദേശം എഡിറ്റ് ചെയ്തത് പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ നിര്‍മാതാക്കളുടെ ഗ്രൂപ്പില്‍ നിന്നാണ് അത് പുറത്ത് പോയിരിക്കുന്നത്. ഞങ്ങള്‍ക്കിടയില്‍ ഇത്തരം തരംതാഴ്ന്ന മനസുകള്‍ ഉണ്ടെന്നുള്ളതില്‍ എനിക്ക് ലജ്ജ തോന്നുന്നു. എന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. മാധ്യമങ്ങളെ അപമാനിക്കാനായിരുന്നില്ല അത്. സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരിക്കുന്നത് അങ്ങനെ അല്ലേ..
പക്ഷേ മാധ്യമങ്ങളോട് എനിക്കുള്ള ബഹുമാനം എല്ലാവര്‍ക്കുമറിയാം. 34 വര്‍ഷത്തെ എന്റെ സിനിമാ ജീവിതത്തിനിടയില്‍ ഞാനവരോട് അപമാനകരമായി സംസാരിച്ച് ഒരു മാധ്യമപ്രവര്‍ത്തകരും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ആ ശബ്ദസന്ദേശം പകുതി മാത്രമേ ഉള്ളൂ. എങ്കിലും നിങ്ങളെ ആരെയെങ്കിലും അത് വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മള്‍ ആര്‍ക്ക് വേണ്ടിയാണോ ജോലി ചെയ്യുന്നത് അവരാണ് നമ്മളെ പുറകില്‍ നിന്നും കുത്തുന്നതെന്ന് തിരിച്ചറിയുന്നത് ദൗര്‍ഭാഗ്യകരമാണ്.
എന്നാൽ എനിക്കറിയാം ഏത് നിര്‍മാതാവാണ് ഇത് ചെയ്തതെന്ന് . പക്ഷേ ഞാനവരെ പേരെടുത്ത് പറയില്ല. എന്റെ നിശബ്ദതയും ക്ഷമയുമാണ് അവര്‍ക്കുള്ള വലിയ ശിക്ഷ. എനിക്കിനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഞാനത് തുടരും. ഞാനിതിലും ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇത് ചെയ്തയാളോട് നിങ്ങള്‍ക്കെന്നെ തകര്‍ക്കാനാവില്ല. നിങ്ങള്‍ ഒരു ഭീരുവാണ് നിങ്ങളോട് സഹതാപം തോന്നുന്നു. നിങ്ങള് ഇരുട്ടില്‍ തന്നെയിരിക്കും ഞാന്‍ തിളങ്ങിക്കൊണ്ടും. ഇതാണ് ഞാന്‍, സത്യസന്ധ, തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് ചോദിച്ച് തലയുയര്‍ത്തി മുന്നോട്ട് പോകുന്നു. നിങ്ങള്‍ക്കതിനാവുമോ..ഇല്ല. അതാണ് എന്റെ വിജയം.
Post Your Comments