വൻ വിജയമായ മലർവാടി ആർട്സ് ക്ലബിന്റെ പിന്നാമ്പുറ കഥ പറഞ്ഞ് വിനീത് ശ്രീനിവാസൻ, ആ ചിത്രം സംവിധാനം ചെയ്യുന്ന അന്നും ഇന്നും ചെന്നൈയിലാണ് താമസം, ആ സമയത്ത് വെങ്കിട്ട് പ്രഭുവിന്റെ സിനിമകളുടെ കാലമായിരുന്നു. ചെന്നൈ 600028 ഉം സരോജയും തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം കണ്ടു.
പക്ഷേ മലയാളത്തിൽ ഇത് നടക്കുന്നില്ല. നടക്കുമെന്ന് അറിയാം. അതിൽ നിന്നാണ് മലർവാടി എന്ന ചിന്ത ഉണ്ടാകുന്നത്. വിനീത് പറയുന്നു. വെങ്കിട്ട് പ്രഭുവിന്റെ സിനിമകളിൽ കണ്ട മാജിക് ഇവിടെയൊന്ന് പരീക്ഷിച്ചു. പുതിയ ആളുകളെ വച്ച് ഗ്രാമീണാന്തരീക്ഷത്തിൽ ഒരു സിനിമ ചെയ്യാനാണ് ആദ്യം ആലോചിച്ചിരുന്നത്.
പക്ഷേ അതാണ് മലർവാടി ആയത്. വിനീത് പറയുന്നു. നിവിൻ പോളി, അജു വർഗീസ് തുടങ്ങിയ ഇന്നത്തെ പ്രധാന താരങ്ങളെ വെച്ച് അന്ന് വിനീത് എടുത്ത ചിത്രം വിജയമായിരുന്നു. അതിനു മുമ്പ് ഗായകൻ എന്ന നിലയിൽ പേരെടുത്തിരുന്ന വിനീതിന്റെ ആദ്യസംവിധാന സംരംഭം കൂടിയായിരുന്നു മലർവാടി എന്ന ചിത്രം.
Post Your Comments