
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനികളില്‍ നിറഞ്ഞു നിന്ന നടി ശോഭനയ്ക്ക് മലയാള സിനിമ നല്‍കിയ വേഷങ്ങള്‍ മറ്റൊരു ഭാഷയിലും ലഭിച്ചിട്ടില്ല. നല്ല സിനിമകളും അതിലും മികച്ച സ്ത്രീ കഥാപാത്രങ്ങളും ലഭിച്ച നടി ശോഭന താന്‍ പോയ ശേഷവും മലയാളത്തില്‍ മികച്ച നടിമാര്‍ ഉണ്ടായിട്ടുണ്ടെന്ന് പങ്കുവയ്ക്കുകയാണ്.
പത്മപ്രിയയും, മഞ്ജു വാര്യരും, നവ്യയും കാവ്യ മാധവനുമൊക്കെ തന്‍റെ കാലഘട്ടം കഴിഞ്ഞു വന്ന മികച്ച നായികമാരാണെന്ന് ശോഭന പറയുന്നു. നല്ല സംവിധായകരും എഴുത്തുകാരും അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ നല്‍കിയിരുന്നേല്‍ താന്‍ ചെയ്തത് പോലെയുള്ള മികച്ച വേഷങ്ങള്‍ അവര്‍ക്കും ലഭിക്കുമായിരുന്നുവെന്ന് ശോഭന പറയുന്നു.
എന്റെ കാലഘട്ടം കഴിഞ്ഞു നല്ല സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശേഷിയുള്ള നിരവധി നടിമാര്‍ ഉണ്ടായിട്ടുണ്ട്, നവ്യയും പത്മപ്രിയയും മഞ്ജുവും കാവ്യയുമൊക്കെ അതിന് ഉദാഹരണങ്ങള്‍ ആണ്. നല്ല നടിമാര്‍ ഉണ്ടായിട്ടില്ല എന്ന് പറയാന്‍ കഴിയില്ല. സംവിധായകരും എഴുത്തുകാരും അവര്‍ക്ക് നല്ല വേഷങ്ങള്‍ നല്‍കുക എന്നതാണ് പ്രധാനം.താന്‍ അഭിനയിച്ചിരുന്ന കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്നും ലാലും മമ്മുക്കയുമൊക്കെ നല്ല കുറേയധികം സിനിമകള്‍ തെരഞ്ഞെടുത്തിരുന്നുവെന്നും ശോഭന പറയുന്നു.
Post Your Comments