കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ് സിനിമാ മേഖല. ലോക്ഡൌണില്‍ ഇളവുകളോടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. ചില ചിത്രങ്ങള്‍ ലോക് ഡൌണ്‍ കാലത്തെ പ്രതിസന്ധി തരണം ചെയ്യാന്‍ ഒടിടി റിലീസും പ്രഖ്യാപിച്ചത് ചില വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് തന്റേതായ തീരുമാനങ്ങളിലൂടെ വ്യത്യസ്തനാകുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അമേരിക്കന്‍ പോണ്‍ താരം മിയ മള്‍കോവയെ നായികയാക്കി ഒരുക്കിയ ‘ക്ലൈമാക്സ്’ എന്ന ചിത്രം rgvworld.in/shreyaset എന്ന സ്വന്തം ആപ്പ് വഴി സ്ട്രീമിംഗ് നടത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആര്‍വിജി. സംഗതി സൂപ്പര്‍ഹിറ്റ് ആയതോടെ ‘നേക്കഡ്’ എന്ന പുതിയ ചിത്രം ട്രെയ്‍ലര്‍ സഹിതം അദ്ദേഹം അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് പുതിയ ടൈറ്റിലുകള്‍ കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ് ആര്‍വിജി.
ഗാന്ധിവധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ‘ദി മാന്‍ ഹു കില്‍ഡ് ഗാന്ധി’, ‘കിഡ്‍നാപ്പിംഗ് ഓഫ് കത്രീന കൈഫ്’ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രഖ്യാപനം.
“എന്‍റെ പേഴ്‍സണല്‍ പ്ലാറ്റ്ഫോമിന്‍റെ അനിതരസാധാരണമായ വിജയം കാരണം, ‘ക്ലൈമാക്സ്’ എന്ന ചിത്രത്തിലൂടെ എന്‍റെ കരിയര്‍ ആരംഭിക്കുന്നതായി ഞാന്‍ കരുതുന്നു. ആര്‍ജിവി വേള്‍ഡ് തീയേറ്ററില്‍ ഏതൊക്കെ തരത്തിലുള്ള, ഉള്ളടക്കമാണ് ഞാന്‍ എത്തിക്കാനിരിക്കുന്നതെന്ന് കാത്തിരുന്നു കാണുക”, ട്വീറ്ററില്‍ താരം കുറിച്ചു.
തീയേറ്ററുകളെ മറന്നേക്കാനും എന്നാല്‍ സിനിമയുടെ ഭാവി ഒടിടി പ്ലാറ്റ്ഫോമുകളില്‍ പോലും അല്ലെന്നും മറിച്ച് തന്‍റേതു പോലെയുള്ള പേഴ്‍സണല്‍ ആപ്പുകളില്‍ ആയിരിക്കുമെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ അഭിപ്രായപ്പെട്ടു.
Post Your Comments