CinemaGeneralKeralaLatest NewsMollywoodNEWS

കട്ട് എന്ന് പറയുമ്പോൾ നടിമാരുടെ പ്രണയം തീരും…എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും; മോഹൻ ലാൽ

അവരെ ഒരു കംഫർട്ടബിൾ സോണിലേക്ക് കൊണ്ട് പോയാലെ നമുക്കും നന്നായി അഭിനയിക്കാൻ പറ്റുകയുള്ളു

കുറെ വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന മോഹൻലാലിന്റെ ഒരു അഭിമുഖം ഇപ്പോൾ വൈറലാണ്. ജെ ബി ജങ്ഷൻ എന്ന പ്രോഗ്രാമിൽ മുകേഷ് വീഡിയോ വഴി മോഹൻലാലിനോട് ഒരു ചോദ്യം ചോദിക്കുന്നതിന്റെയും മോഹൻലാലിൻറെ ഉത്തരത്തിന്റെയും കട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.

ഇതായിരുന്നു നടൻ മുകേഷിന്റെ ചോദ്യം . “ഒരുപാട് നടിമാർ പറഞ്ഞിട്ടുണ്ട്, ലാലിനൊപ്പം പ്രണയ രംഗങ്ങളിൽ അഭിനയിക്കാൻ വളരെ കംഫർട്ട് ആണ് എന്ന്, പരിസരം മറന്നു അഭിനയിപ്പിക്കാനുള്ള കഴിവ് ലാലിന് ഉണ്ടെന്നു അക്കാലത്തെ നടിമാർ എല്ലാവരും പറഞ്ഞിട്ടുണ്ട്. എന്നാൽ ചോദ്യം ഇതാണ്, അങ്ങനെയൊരു പ്രണയരംഗം അഭിനയിക്കുകയാണെങ്കിൽ ലാൽ ശെരിക്കും ഒരു കാമുകനായി മാറുമോ.? അങ്ങനെ മാറുമെങ്കിൽ തന്നെ എപ്പോഴാണ് തിരികെ മോഹൻലാൽ ആകുന്നത്, അതോ ആകത്തില്ലേ .? “. ഒരു ചിരിയോടെ ആണ് ഈ ചോദ്യത്തിന് മോഹൻലാൽ ഉത്തരം നൽകുന്നത്.

യഥാർഥത്തിൽ നമ്മൾ അവരെ ഒരു കംഫർട്ടബിൾ സോണിലേക്ക് കൊണ്ട് പോയാലെ നമുക്കും നന്നായി അഭിനയിക്കാൻ പറ്റുകയുള്ളു. പ്രത്യേകിച്ച് പ്രണയ രംഗങ്ങൾ ആണെങ്കിൽ, അഭിനയിക്കുന്നത് ഒരു പരിചയവുമില്ലാത്ത രണ്ടുപേരാണ്. ഞാൻ പറയുന്നത് അക്‌സെപ്റ്റ് ചെയ്യണമെങ്കിൽ എന്നോട് എന്തെങ്കിലും തിരിച്ചു തോന്നിയാലേ പറയാനാകൂ എന്നത് മറക്കരുത്.

അതിനാൽ തന്നെ എന്തെങ്കിലും തമാശകളോ മറ്റോ പറഞ്ഞു അവരെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കാറുണ്ട്. മുകേഷിന്റെ ചോദ്യത്തിന്റെ മറുപടി ഇതാണ്. കട്ട് എന്ന് പറയുമ്പോൾ അത് മാറും.. എനിക്കല്ല അവർക്ക് അത് മാറും. എനിക്കത് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. അത് അങ്ങനെ തന്നെയിരുന്നോട്ടെ. എന്റെ പ്രണയം നിഷേധിക്കാനുള്ള അവകാശം നിങ്ങൾക്കില്ല, സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കഴിഞ്ഞിരിക്കുകയാണ് താരത്തിന്റെ വാക്കുകൾ.

shortlink

Related Articles

Post Your Comments


Back to top button