GeneralLatest NewsMollywoodTollywood

10 വർഷത്തെ പ്രണയം, ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും വിവാഹം, കുഞ്ഞിനായുള്ള കാത്തിരിപ്പ്; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു

ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്‌ന പങ്കുവച്ച വിവാഹവിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്.

മലയാളത്തിലെ  പ്രിയതാരം മേഘ്നയുടെ  ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജയുടെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ്  സിനിമാ ലോകം.  ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്ന് കരയുന്ന മേഘ്ന ചീരുവിന്  അന്ത്യചുംബനം നൽകുന്നതിന്റെയും ചീരുവിന്റെ നെഞ്ചിൽ കിടന്ന് കരയുന്നതിന്റെയും ദൃശ്യങ്ങൾ നൊമ്പരപ്പെടുത്തുന്നതാണ്.

10 വർഷത്തെ സൗഹൃദത്തിനു  പിന്നാലെയാണ് പ്രണയമായതും  2018ല്‍ മേഘ്നയും ചീരുവും ഒന്നായതും. ക്രിസ്ത്യൻ മതാചാരപ്രകാരവും ഹിന്ദു മതാചാരപ്രകാരവുമായിരുന്നു വിവാഹം.  രണ്ടാം  വിവാഹ വാര്‍ഷികത്തിന്റെയും കുഞ്ഞ്  അതിഥി  എത്തുന്നതിന്റെയും  സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ താരം  അറിയിച്ചിരുന്നു.   മെയ് 2ന് രണ്ടാം വിവാഹവാര്‍ഷിക ദിനത്തില്‍ ചിരഞ്ജീവിക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിവാഹവാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ട് മെസേജയച്ചവര്‍ക്കെല്ലാം താനും ഭര്‍ത്താവും കഴിയുന്നത് പോലെ തിരിച്ച് മറുപടി നല്‍കിയിട്ടുണ്ടെന്നും എല്ലാവരുടേയും ആശംസകള്‍ക്ക് നന്ദിയെന്നുമായിരുന്നു ചിത്രത്തോടൊപ്പം മേഘ്‌ന കുറിച്ചിരുന്നത്

വിവാഹ വാര്‍ഷികത്തിനോട്  അനുബന്ധിച്ചു ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മനോഹരമായ വിഡിയോ  മേഘ്‌ന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.  ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്‌ന പങ്കുവച്ച വിവാഹവിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്. ശക്തയായിരിക്കൂവെന്നും, വരാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും സമാധാനപ്പെടണമെന്നുമെല്ലാം ഇരുവരുടെയും ആരാധകര്‍ കുറിക്കുന്നു.

https://www.instagram.com/tv/B_kIltOHWho/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button