
സോഷ്യല്‍ മീഡിയയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന നടിമാര്‍ക്ക് നേരെ വ്യാപകമായ വിമര്‍ശനം ഉയരാറുണ്ട്. ഇത്തരത്തില്‍ തനിക്ക് ദിവസേന നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി രംഗത്ത് അലാനാ പാണ്ഡെ.
തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച ബിക്കിനി ചിത്രത്തിന് ഒരു സ്ത്രീ നല്‍കിയ കമന്റ് ചൂണ്ടിക്കാട്ടിയാണ് അലാനയുടെ പ്രതികരണം. ”ബിക്കിനി ധരിച്ചു നില്‍ക്കുന്നതിന്റെ പേരില്‍ താന്‍ കൂട്ടബലാത്സംഗത്തിന് ഇരയാകണമെന്നായിരുന്നു ആ സ്ത്രീ കുറിച്ചത്. തന്റെ അമ്മയെയും അച്ഛനെയും ടാഗ് ചെയ്തുകൊണ്ട് അവര്‍ ആ കമന്റ് കണ്ടു എന്ന് ഉറപ്പാക്കുകയായിരുന്നു ആ സ്ത്രീ. കമന്റ് വായിച്ച് ഒരു നിമിഷം വിറച്ചുപോയ താന്‍ ഉടന്‍തന്നെ അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നെന്നും അതിനാല്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിച്ചില്ല” അലാന പറയുന്നു.
“അവരുടെ പ്രൊഫൈലില്‍ നിന്ന് ആ സ്ത്രീ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണെന്ന് കണ്ടു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസമുള്ള സ്ത്രീകളും ഇങ്ങനെയാണ് സംസാരിക്കുന്നത്. അവര്‍ ഒരു ഡോക്ടറോ നഴ്‌സോ ആണെന്നാണ് ബയോയില്‍ നിന്ന് മനസ്സിലായത്”, അലാന സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.
Post Your Comments