CinemaGeneralLatest NewsNEWS

കുടുംബത്തിലെ താളപ്പിഴകള്‍ ഒരാളുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കും, കരിയര്‍ താഴെ പോകും; പ്രിയദർശൻ

വിജയത്തിന്റെ കാരണം ഭാര്യ നല്‍കിയ പിന്തുണ കൂടിയായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് പ്രശസ്ത സംവിധായകൻ

ഏതൊരു കുടുംബത്തിലെയും താളപ്പിഴകള്‍ ഒരാളുടെ ക്രിയേറ്റീവിറ്റിയെ ബാധിക്കുമെന്ന് സംവിധായകൻ പ്രിയദര്‍ശന്‍, താന്‍ സിനിമ ചെയ്യുമ്പോള്‍ ഓരോ സിനിമയുടെയും വിജയത്തിന്റെ കാരണം ഭാര്യ നല്‍കിയ പിന്തുണ കൂടിയായിരുന്നുവെന്ന് തുറന്നു സമ്മതിക്കുകയാണ് പ്രശസ്ത സംവിധായകൻ പ്രിയദർശൻ.

എന്നും“ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്റെ സിനിമയുടെ വിജയത്തിന്റെ പ്രധാന കാരണം എന്‍റെ ഭാര്യ തന്നെയായിരുന്നു. കാരണം നമ്മുടെ ജോലി എന്ന് പറയുന്നത് അവധിയില്ല, സമയത്തിന് നിശ്ചയമില്ല, ആഹാരം കഴിക്കുന്നതിനു നേരമില്ല, എന്നതാണ് അവസ്ഥ.

യഥാർഥത്തിൽ സംവിധായകന്‍ എന്നാല്‍ ക്യാപ്റ്റന്‍ ഓഫ് ഷിപ്പ് ആണ്. ഒരുപാട് പ്രതിസന്ധികള്‍ക്കുള്ളില്‍ നില്‍ക്കുന്ന ജോലിയാണത്. ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ വലിയ സംവിധായകരുടെയും കരിയര്‍ താഴെ പോയിട്ടുണ്ടെങ്കില്‍ മേജര്‍ റീസണ്‍ അവരുടെ കുടുംബമാണെന്നും പ്രിയദർശൻ.

അടിസ്ഥാനപരമായി വീടിന്‍റെ അടിത്തറ തെറ്റിയാല്‍ ഒരു ക്രിയേറ്റീവ് പേഴ്സണും നേരെ ചൊവ്വേ നില്‍ക്കാന്‍ കഴിയില്ല. അതിന് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്, അവരുടെ ഒന്നും പേര് പറയാന്‍ കഴിയാത്തത് കൊണ്ട് പറയാത്തതാണ് കാരണം എന്നെക്കാള്‍ വലിയ ആളുകളാണ് അവര്‍. അവരുടെയൊക്കെ തകര്‍ച്ചയുടെ പ്രധാന കാരണം വീട് തന്നെയാണ്. പ്രിയദര്‍ശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button