മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ എവര്‍ഗ്രീന്‍ ക്ലാസിക് ഹിറ്റ് സിനിമയാണ് ‘നാടോടിക്കാറ്റ്’. 1987-ല്‍ പുറത്തിറങ്ങിയ നാടോടിക്കാറ്റ് ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നായിരുന്നു.എന്നാല്‍ സിനിമ ഇറങ്ങും മുന്‍പ് നാടോടിക്കാറ്റ് എന്ന ചിത്രം വിജയിക്കുമെന്ന പ്രതീക്ഷ ശ്രീനിവാസന് ഇല്ലായിരുന്നുവെന്നും, താന്‍ അതിന് യുക്തിപൂര്‍വമായ മറുപടി ശ്രീനിക്ക് കൊടുത്തിരുന്നുവെന്നും തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നാലും അഞ്ചും തവണ നാടോടിക്കാറ്റ് കണ്ട ശേഷം ഈ സിനിമ കണ്ടു പ്രേക്ഷകര്‍ ചിരിക്കാന്‍ പോകുന്നില്ലെന്നും എനിക്ക് ഇതില്‍ പ്രതീക്ഷ ഇല്ലെന്നുമായിരുന്നു ശ്രീനിവാസന്റെ കമന്റ് എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.
“നാടോടിക്കാറ്റ് നാലും അഞ്ചും തവണ കണ്ട ശേഷമാണ് ശ്രീനിവാസന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്. എനിക്ക് തോന്നുന്നില്ല ഇത് കണ്ടിട്ട് ആളുകള്‍ ചിരിക്കുമെന്നു. ഈ സിനിമ രക്ഷപ്പെടാന്‍ പ്രയാസമാണെന്നായിരുന്നു ശ്രീനിയുടെ കമന്റ്. അപ്പോള്‍ ഞാന്‍ ശ്രീനിവാസന് ഒരു മറുപടി കൊടുത്തിരുന്നു. നമ്മള്‍ ഇപ്പോള്‍ തന്നെ ഇത് നാലും അഞ്ചും തവണ കണ്ടു കഴിഞ്ഞു അതിന്റെ പ്രശ്നമാണ്. ‘നാടോടിക്കാറ്റ്’ സിനിമ ഇറക്കുന്നത് അവര്‍ക്ക് ഒരു തവണ കാണാന്‍ വേണ്ടി മാത്രമാണ്. അങ്ങനെയുള്ള പ്രേക്ഷകര്‍ക്ക് ഇത് ഇഷ്ടമായികൊള്ളും. എന്റെ അന്നത്തെ മറുപടിയില്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിച്ചു”.
Post Your Comments