കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടനും നടി മേഘ്‌ന രാജിന്റ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബംഗളൂരുവിലെ സാഗര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു 39 കാരനായ ചിരഞ്ജീവി അന്തരിച്ചത്. അടുത്തിടെയായിരുന്നു ചിരഞ്ജീവിയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്. ഈ വിവാഹത്തിന്റെ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്.
സദ്യയ്ക്കിടയില്‍ മേഘ്‌ന ഭര്‍ത്താവിനു ചോറ് വാരി നല്‍കുന്നുണ്ട്. അതീവ സന്തോഷത്തോടെ മേഘ്‌ന അന്ന് ചിരുവിനെ ഊട്ടിയത്. ഭക്ഷണം വിളമ്ബുന്നവരോട് ഭാര്യയ്ക്ക് വീണ്ടും ചോറ് കൊടുക്കാനായി പറയുന്നുണ്ട് താരം. കണ്ണീരോടെയല്ലാതെ ഈ വീഡിയോ കാണാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
മെയ് 2നായിരുന്നു ഇവര്‍ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. നാല് മാസം ഗര്‍ഭിണിയാണി മേഘ്‌ന. അതിനിടയിലാണ് അപ്രതീക്ഷിതമായാണ് നടന്റെ വേര്‍പിരിയല്‍
Post Your Comments