CinemaGeneralIndian CinemaLatest NewsNEWS

എന്റെ ഈ രൂപവും സൗന്ദര്യവും ദൈവം തന്നത്; ഇനിയ

ബ്രാന്‍ന്റഡ് വ​സ്‌​തു​ക്കള്‍ ഉ​പ​യോ​ഗി​ച്ചാല്‍ ന​മു​ക്ക് ഇ​ന്റര്‍​നാ​ഷ​ണല്‍ രീ​തി​യി​ലു​ള്ള ട്രെന്‍​ഡ് പി​ന്തു​ട​രാന്‍ ക​ഴി​യും

യഥാർഥത്തിൽ ഒ​രാള്‍ അ​ണി​ഞ്ഞി​രി​ക്കു​ന്ന വ​സ്‌​ത്ര​ത്തില്‍ നി​ന്ന് അ​യാ​ളു​ടെ സ്വ​ഭാ​വം അ​റി​യാ​മെ​ന്ന് പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്, അ​ക്കാ​ര്യ​ത്തില്‍ അ​ത്ര വി​ശ്വാ​സ​മി​ല്ലെ​ങ്കി​ലും സ​ന്ദര്‍​ഭ​ത്തി​ന് അ​നു​സ​രി​ച്ച്‌ വ​സ്ത്രം ധ​രി​ക്കാന്‍ ഞാന്‍ ശ്ര​മി​ക്കാ​റു​ണ്ട്, പ​ക്ഷേ,​ ഷോ​പ്പിം​ഗി​നാ​യി കൂ​ടു​തല്‍ നേ​രം ചെ​ല​വ​ഴി​ക്കാന്‍ മ​ടി​യാ​ണ്. ചേ​ച്ചി​യാ​ണ് അ​തി​ന് സ​ഹാ​യി​ക്കു​ന്ന​ത്. ഫാ​ഷ​നെ കു​റി​ച്ചു​ള്ള എ​ല്ലാ പു​തിയ ഐ​ഡി​യ​ക​ളും പ​റ​ഞ്ഞു​ത​രു​ന്ന​ത് ചേ​ച്ചി​യാ​ണ്. അ​ത് പ​രീ​ക്ഷി​ക്കു​ന്ന​തി​ലാ​ണ് എ​നി​ക്ക് താ​ത്പ​ര്യം എന്ന് നടി ഇനിയ.

കൂടാതെ ബാ​ഗില്‍ എ​പ്പോ​ഴും കാ​ണു​ന്ന കാ​ര്യ​ങ്ങള്‍ മോ​യ്‌​ച്ച​റൈ​സ​റും ലി​പ്‌​സ്‌​റ്റി​ക്കു​മാ​ണ്, ചി​രി​യും ക​ണ്ണു​ക​ളു​മാ​ണ് എ​ന്റെ പ്ള​സ് പോ​യി​ന്റു​ക​ളെ​ന്ന് തോ​ന്നാ​റു​ണ്ട്, ഇ​ഷ്‌​ട​മി​ല്ലാ​ത്ത ഒ​രു ഫീ​ച്ച​റു​മി​ല്ല. ഈ രൂ​പ​വും സൗ​ന്ദ​ര്യ​വു​മൊ​ക്കെ ദൈ​വാ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് വി​ശ്വാ​സം, അ​തു​കൊ​ണ്ടാ​ണ​ല്ലോ സി​നിമ പോ​ലൊ​രു രം​ഗ​ത്ത് എ​ത്താന്‍ ക​ഴി​ഞ്ഞ​ത്, സ്ക്രീ​നില്‍ എ​ന്നെ കാ​ണു​മ്ബോള്‍ നേ​രില്‍ കാ​ണു​ന്ന​തി​നെ​ക്കാള്‍ പ​ക്വ​ത​യു​ള്ള​യാ​ളാ​യി തോ​ന്നാറുണ്ട്.

എന്റെ ലു​ക്കി​ന്റെ കാ​ര്യ​ത്തില്‍ ഹെ​യര്‍​സ്‌​റ്റൈ​ലി​ന് വ​ലിയ പ​ങ്കു​ണ്ട്, എ​നി​ക്ക് ഇ​പ്പോള്‍ നീ​ണ്ട മു​ടി​യാ​ണു​ള്ള​ത്. അ​ത് പ​രി​പാ​ലി​ക്കാന്‍ കു​റ​ച്ച്‌ ബു​ദ്ധി​മു​ട്ടാ​ണ്, അ​ടു​ത്ത സ​മ​യ​ത്ത് മു​ടി മു​റി​ച്ച്‌ അ​ഭി​ന​യി​ക്കേ​ണ്ട ഒ​രു ക​ഥാ​പാ​ത്രം വ​ന്നി​രു​ന്നു. ഞാന്‍ റെ​ഡി​യാ​യി ഇ​രു​ന്ന​താ​ണ്. പ​ക്ഷേ, വേ​റെ ചില പ്രോ​ജ​ക്‌​ടു​ക​ളു​ടെ തി​ര​ക്ക് കാ​ര​ണം അ​ത് ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. അ​ങ്ങ​നെ മു​ടി മു​റി​ക്കു​ന്ന​തും വേ​ണ്ടെ​ന്നു വ​ച്ചു. വീ​ട്ടി​ലു​ള്ള​വര്‍​ക്കും മു​ടി​മു​റി​ച്ചു ക​ള​യു​ന്ന​ത് ഇ​ഷ്‌​ട​മ​ല്ല, നീ​ളം കു​റ​വാ​ണെ​ങ്കില്‍ മു​ടി ഉ​ണ​ങ്ങാ​നും സെ​റ്റ് ചെ​യ്യാ​നു​മൊ​ക്കെ വ​ള​രെ കു​റ​ച്ച്‌ സ​മ​യം മ​തി, എ​ങ്കി​ലും മ​ല​യാ​ളി പെണ്‍​കു​ട്ടി​ക​ളു​ടെ നീ​ണ്ട ത​ല​മു​ടി ഒ​രു അ​ഴ​കാ​ണെ​ന്നാ​ണ് എന്റെ അഭിപ്രായമെന്നും ഇനിയ വ്യക്തമാക്കി.

സ്ഥിരമായി ബ്രാന്‍ന്റഡ് വ​സ്‌​തു​ക്കള്‍ ഉ​പ​യോ​ഗി​ച്ചാല്‍ ന​മു​ക്ക് ഇ​ന്റര്‍​നാ​ഷ​ണല്‍ രീ​തി​യി​ലു​ള്ള ട്രെന്‍​ഡ് പി​ന്തു​ട​രാന്‍ ക​ഴി​യും, അ​ത് മാ​റ്റി​വ​ച്ചാല്‍ എ​നി​ക്ക് ഇ​ണ​ങ്ങു​ന്ന​തെ​ന്താ​ണോ അ​താ​ണ് എ​ന്റെ ഫാ​ഷന്‍, എ​പ്പോ​ഴും ഉ​ത്സാ​ഹ​ത്തോ​ടെ​യി​രു​ന്നാല്‍ ഫി​റ്റ്ന​സ് താ​നെ വ​രും. ചെ​റു​പ്പം മു​ത​ലേ എ​വി​ടെ​യും അ​ട​ങ്ങി​യി​രി​ക്കു​ന്ന സ്വ​ഭാ​വം എനി​ക്കി​ല്ല. വേ​ണ​മെ​ങ്കില്‍ ഒ​രു ഫി​റ്റ്‌​ന​സ് ഫ്രീ​ക്കാ​ണെ​ന്ന് പ​റ​യാം, അത്രത്തോളം എനർജറ്റിക്കായിരിയ്ക്കാൻ ഇഷ്ടമുള്ളയാളാണ് ഞാൻ.

കൂടാതെ ബാ​ഡ്മി​ന്റണ്‍,​ ക​രാ​ട്ടെ,​ താ​യ്‌​ക്കോ​ണ്ട,​ നീ​ന്തല്‍,​ ഭ​ര​ത​നാ​ട്യം തു​ട​ങ്ങി ഒ​രു​പാ​ട് മേ​ഖ​ല​ക​ളില്‍ കൈ​വ​ച്ചി​ട്ടു​ണ്ട്.ചെ​റു​പ്പം തൊ​ട്ടേ ഡാന്‍​സ് പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന​തു​കൊ​ണ്ട് വ​ള​രെ ഫ്ള​ക്‌​സി​ബി​ളായ ശ​രീ​ര​മാ​ണെ​ന്റേ​ത്. ഒ​ന്നും ചെ​യ്യാ​തി​രു​ന്നാല്‍ പെ​ട്ടെ​ന്ന് ത​ടി​വ​യ്‌​ക്കും. പോ​രാ​ത്ത​തി​ന് ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന കൂ​ട്ട​ത്തി​ലു​മാ​ണ്. നാ​ടന്‍ ഭ​ക്ഷ​ണ​മാ​ണ് കൂ​ടു​ത​ലി​ഷ്‌​ടം. ക​ഥാ​പാ​ത്ര​ങ്ങള്‍​ക്ക് അ​നു​സ​രി​ച്ച്‌ ത​ടി കൂ​ട്ടു​ക​യും കു​റ​യ്‌​ക്കു​ക​യും ചെ​യ്യും. ഭാ​രം കൂ​ട്ടാന്‍ എ​ളു​പ്പ​മാ​ണ്. കൈ​യില്‍ കി​ട്ടു​ന്നതെ​ല്ലാം ക​ഴി​ച്ചാല്‍ മ​തി​യ​ല്ലോ. ഡ​യ​റ്റിം​ഗ് ചെ​യ്യു​മ്ബോള്‍ ച​പ്പാ​ത്തി​യാ​ണ് പ്ര​ധാന ഭ​ക്ഷ​ണം. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ന​ന്നാ​യി ക​ഴി​ക്കും. എ​ണ്ണ​യും എ​രി​വും മ​ധു​ര​വു​മെ​ല്ലാം കു​റ​യ്‌​ക്കും. വ​യ​റു​നി​റ​യെ വെ​ള്ളം കു​ടി​ക്കുകയും ചെയ്യും, ഇതും എന്റെ സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്നുവെന്ന് ഇനിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button