സോഷ്യല്‍ മീഡിയയില്‍ സജീവമാണ് തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍. മഴക്കാലത്തെ ആഗ്രഹങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍താരം. മാസ്‌ക്-മുണ്ട് കോമ്ബിനേഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന അമലയുടെ ചിത്രം വൈറല്‍.
“മഴയത്ത് മുണ്ടുടുത്ത് ചായേം പഴമ്ബൊരിം കഴിക്കണം, മനോഹരമായ ആചാരങ്ങള്‍.” എന്നാണ് ക്യാപ്ഷനായി അമല കുറിച്ചിരിക്കുന്നത്. “യോ, ലുങ്കി ഡാന്‍സ് പ്ലീസ്” എന്ന കമന്റുമായി പേളി മാണി എത്തി.
എന്നാല്‍ സാമൂഹിക അകലം പാലിക്കണമെന്ന് അറിയില്ലേ, മാസ്‌ക്ക് മര്യാദയ്ക്ക് വെക്കണം എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും താരത്തിന്റെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.
Post Your Comments