
പൃഥ്വിരാജ് -ബ്ലസ്സി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണ സംഘത്തില്‍ ഉണ്ടായിരുന്ന കാട്ടകാമ്പാൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതൽ വെള്ളാനിക്കരയിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
ഈ മാസം മൂന്ന് മുതൽ വീട്ടിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുന്നതിനിടെയാണ് പരിശോധനാഫലം പോസിറ്റീവായത്. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും. സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം 14 ദിവസങ്ങൾ നീണ്ട ക്വാറന്റൈൻ പൂർത്തിയാക്കി പൃഥ്വിരാജ് തിരികെ വീട്ടിലെത്തിയിരുന്നു. 14 ദിവസങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് ക്വാറന്റൈൻ അവസാനിപ്പിച്ച് നടൻ വീട്ടിലേക്ക് മടങ്ങിയത്.
Post Your Comments