
കോവിഡ് കാലത്തെ ഈ ലോക്ഡൗണ്‍ കഴിഞ്ഞാൽ സൂപ്പർ താരം ഉടന്‍ ചിമ്പു വിവാഹിതനാകും എന്ന വാര്‍ത്തയോട് പ്രതികരിച്ച് താരത്തിന്റെ മാതാപിതാക്കള്‍ രംഗത്ത്.
പ്രചരിക്കുന്ന ഈ വാര്‍ത്തകള്‍ ശരിയല്ല എന്നാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി രാജേന്ദറും ഉഷയും വ്യക്തമാക്കുന്നത്, പെണ്‍കുട്ടിയെ കണ്ടെത്തുന്നതേയുള്ള എന്നും ഇവര്‍ പറഞ്ഞു.
മകൻ ‘ചിമ്പുവിന്റെ ജാതകവുമായി യോജിക്കുന്ന അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തിരയുകയാണ് ഞങ്ങള്‍, അവനിണങ്ങുന്ന പെണ്‍കുട്ടിയെ കണ്ടുകിട്ടിയാല്‍ ഞങ്ങള്‍ അത് ഈ ലോകത്തെ അറിയിക്കും, അതുവരെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ വിശ്വസിക്കാതിരിക്കൂ” എന്ന് ചിമ്പുവിന്റെ മാതാപിതാക്കള്‍ പറയുന്നത്.
എന്നാൽ 2019ല്‍ ചിമ്പുവിന്റെ ഇളയസഹോദരന് വിവാഹിതനായിപ്പോഴും താരത്തിന്റെ വിവാഹത്തെ കുറിച്ച് ആരാധകര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു, ലോക്ക്ഡൗണിനിടെ ഗൗതം മേനോന് ഒരുക്കിയ ഷോര്‍ട്ട് ഫിലിമില്‍ ചിമ്പു അഭിനയിച്ചിരുന്നു. ‘വിണ്ണൈത്താണ്ടി വരുവായ’യുടെ തുടര്‍ച്ചയായി ചിത്രീകരിച്ചതായിരുന്നു ഇത്.
Post Your Comments