CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ നായകന്‍ ആയിരുന്നപ്പോഴും ഞാന്‍ അതിന്‍റെ പ്രാധാന്യം കുറചച്ചിട്ടില്ല: സച്ചി പറയുന്നു

ഇത് വരെ എന്റെ ഒരു സിനിമയിലും ഒരു പാട്ട് സീനിനു വേണ്ടിയോ അല്ലേല്‍ കയരയാനോ പിഴിയാനോ മാത്രം വരുന്ന ഒരു നായികയെയും ഞാന്‍ എഴുതിയിട്ടില്ല

നായകന് വേണ്ടി മാത്രം സിനിമ എഴുതുന്ന രീതി തനിക്ക് ഇല്ലെന്ന് പ്രശസ്ത തിരക്കഥാകൃത്ത് സച്ചി. നായക കേന്ദ്രീകൃതമായ സിനിമകള്‍ വിജയിക്കുന്നത് കൊണ്ടാണ് നായികയെ വെറും കാഴ്ച വസ്തുവാക്കി പലരും സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും സച്ചി അഭിപ്രായപ്പെടുന്നു.

“ഞാന്‍ എഴുത്തിന്റെ ഭാഗമായ സിനിമകളിലും ഞാന്‍ സ്വതന്ത്രമായി എഴുതിയ സിനിമകളിലും സംവിധാനം ചെയ്ത സിനിമകളിലുമൊക്കെ നായകന് തുല്യമായ ഒരു നായികയുണ്ടായിരുന്നു. അത് ആടാനും പാടാനും വേണ്ടി മാത്രം വന്ന നായികമാരല്ല. ഇപ്പോള്‍ ഇറങ്ങിയ ‘അയ്യപ്പനിലും കോശിയിലും’ വരെയുള്ള നായിക കഥാപാത്രം വരെ അത്രയും ശക്തമാണ്. നായകന്‍ കേന്ദ്രീകൃതമാകുന്ന സിനിമകള്‍ വിജയിച്ച ഫോര്‍മുല ആയതു കൊണ്ടാണ് വര്‍ഷങ്ങളോളം ഒരാള്‍ കേന്ദ്രീകരിച്ച സിനിമകള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഇങ്ങനെ തന്നെ ആകണമെന്ന് എവിടെയും നിയമം ഒന്നുമില്ല. ഇത് വരെ എന്റെ ഒരു സിനിമയിലും ഒരു പാട്ട് സീനിനു വേണ്ടിയോ അല്ലേല്‍ കയരയാനോ പിഴിയാനോ മാത്രം വരുന്ന ഒരു നായികയെയും ഞാന്‍ എഴുതിയിട്ടില്ല. അല്ലെങ്കില്‍ പിന്നെ സ്ത്രീ കഥാപാത്രം വേണ്ടെന്നുവയ്ക്കും. റണ്‍ ബേബി റണ്ണിലൊക്കെ നായകന് തുല്യമാണ് നായികയും. ചോക്ലേറ്റിലെ നായിക അങ്ങനെയാണ്. ഞാന്‍ സംവിധാനം ചെയ്തു പരാജയപ്പെട്ട ചേട്ടായീസ് ഒരു സ്ത്രീ കഥാപാത്രത്തിന്റെ കഥയാണ്”.

shortlink

Related Articles

Post Your Comments


Back to top button