അനേകം മലയാള സിനിമകളിലൂടെ മലയാളി ചലച്ചിത്ര ആസ്വാദകർക്ക് സുപരിചിതയായ താരമാണ് അനന്യ. ഇപ്പോഴിതാ വിവാഹത്തെ ക്കുറിച്ചും ഭര്‍ത്താവ് ആഞ്ജനേയനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. വിവാഹ ശേഷവും വെറുതെയിരിക്കുന്ന ആള്‍ക്കാരാണ് തങ്ങളെ ഗോസിപ്പ് കോളങ്ങളില്‍ ഉള്‍പ്പെടുത്തുന്നതതെന്നും, അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹം ആണ് ഇതെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമാണ് ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടന്നതെന്നും അനന്യ തുറന്ന് പറയുന്നു.
ആദ്യം തന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം ശരിയായി ജീവിതം വളരെ സന്തോഷകരമായി കൊണ്ടുപോവുകയാണ് ,അതിനിടയില്‍ വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അനന്യ വ്യക്തമാക്കി.
Post Your Comments