സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള സാമ്ബത്തികസഹായം ഇല്ലാതെ കഷ്ടപ്പെടുകയാണെന്നു ടെലിവിഷന്‍ താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് പണമില്ലാതെ മുംബൈയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് നടന് രാജേഷ് കരീര് പറഞ്ഞത്. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ജോലിയില്ലാതെ ബുദ്ധിമുട്ടിലായ നടന് പഞ്ചാബിലേക്ക് മടങ്ങാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്. വിഡിയോ വൈറലായതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് നടി ശിവാംഗി ജോഷി രംഗത്തെതത്തി.
മുംബൈയില്‍ നിന്ന് എന്നന്നേക്കുമായി പോകാന്‍ തനിക്ക് കഴിയില്ല. എന്നാല്‍ നിലവിലെ സ്ഥിതി കുറച്ചുനാളത്തേക്കെങ്കിലും തുടരുമെന്നതിനാലാണ് തിരിച്ചു പോകാന്‍ തീരുമാനിച്ചത്. ”ഇപ്പോഴത്തെ അവസ്ഥയില്‍ നല്ലൊരു വര്‍ക്ക് കിട്ടണമെങ്കില്‍ എട്ട് മാസമെങ്കിലും കഴിയണം. അതുവരെ കാത്തിരിക്കാന്‍ എനിക്ക് സാധിക്കുകയില്ല. അതുകൊണ്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്,.” നടന് പറഞ്ഞു.
“ഒരു കോടിയോളം രൂപ ബാങ്ക് ബാലന്‍സ് ഉള്ളവര്‍ക്കൊക്കെ ഈ സാഹചര്യം തരണം ചെയ്യാന്‍ പ്രയാസമുണ്ടാകില്ല. പക്ഷെ എനിക്ക് മാസങ്ങളായി പണം ലഭിച്ചിട്ട്. ഇപ്പോഴത്തെ നിലയില്‍ നടന്മാര്ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും തരാനുള്ള പണം നല്കാന് നിര്‍മ്മാതാക്കളും വിസ്സമ്മതിക്കുകയാണ്. അതുകൊണ്ട് എല്ലാവരുടെയും മുന്നില്‍ കൈനീട്ടുകയല്ലാതെ എനിക്ക് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ല”, നടന് പറഞ്ഞു. വ്യാഴാഴ്ചയോടെ പഞ്ചാബിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാജേഷ് പ്രതികരിച്ചു.
Post Your Comments