‘ഉപ്പും മുളകും’ എന്ന സീരിയയിലൂടെ പ്രേക്ഷക മനംകവര്‍ന്ന സുന്ദരിയാണ് പാറുക്കുട്ടി. കേവലം നാല് മാസം പ്രായമുള്ളപ്പോളപ്പോള്‍ തന്നെ വലിയ ആരാധക പിന്തുണയാണ് ആ കൊച്ചുവലിയ താരത്തിന്. അമേയ എന്നാണ് പാറുക്കുട്ടിയുടെ യഥാര്‍ത്ഥ പേരെങ്കിലും കേരളക്കരയാകെ അവള്‍ എല്ലാവര്‍ക്കും തങ്ങളുടെ പാറുക്കുട്ടിയാമ്. ഈ അടുത്താണ് പാറുക്കുട്ടി എന്ന അമേയയുടെ വീട്ടിലേക്ക് പുതിയ ഒരതിഥി എത്തിയത്. പാറുവിനും ചേച്ചി അനിഖക്കും കൂട്ടായി ഒരു കുഞ്ഞനുജന്‍.
അനില്‍, ഗംഗ ലക്ഷ്മി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞും ഉപ്പും മുളകും സീരിയലിലെ ബാലു-നീലു ദമ്പതിമാരുടെ അഞ്ചാമത്തെ കുട്ടിയുമാണ് അമേയ എന്ന മലയാളികളുടെ പ്രിയ പാറുക്കുട്ടി. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചേച്ചിയും കുഞ്ഞനുജനും. കുഞ്ഞനിയനെ അത്ഭുതത്തോടെ നോക്കിയും, മടിയില്‍ ഇരുത്തി കൊഞ്ചിച്ചും കളിപ്പിച്ചും ഇരിക്കുന്ന പാറുകുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പാറുക്കുട്ടി ഫാന്‍സ് ക്ലബ് എന്ന പേജിലാണ് ചിത്രങ്ങള്‍ വൈറലായിരിക്കുന്നത്
https://www.facebook.com/Parukuttyfansclub3/posts/1305834713140542
Post Your Comments