GeneralLatest NewsMollywood

തൃ​ശൂ​രി​നെ സി​നി​മ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ന്ന ‘ സ​പ്ന തീ​യ​റ്റ​ർ’ എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചൂ​പൂ​ട്ടി!!

1973​ലാ​ണ് രാ​മ​വ​ർ​മ ത​ന്‍റെ പ്രി​യ​പ്പെ​ട്ട തീ​യ​റ്റ​ർ ജോ​സ് തീ​യ​റ്റ​ർ ഉ​ട​മ കു​ഞ്ഞി​പ്പാ​ലു​വി​ന് കൈ​മാ​റി​യ​ത്.

തൃ​ശൂ​രി​നെ സി​നി​മ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തുന്നത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ‘ സ​പ്ന തീ​യ​റ്റ​ർ’ ഓര്‍മ്മയാകുന്നു. സ​പ്ന തീ​യ​റ്റ​ർ എ​ന്ന​ന്നേ​ക്കു​മാ​യി അ​ട​ച്ചൂ​പൂ​ട്ടുകയാണ്. ലോ​ക്ഡൗ​ണ്‍ നിയന്ത്രണങ്ങള്‍ ക​ഴി​ഞ്ഞാ​ലും ഇ​നി സ​പ്നയില്ല. തീ​യ​റ്റ​റും സ്ഥ​ല​വും ഒ​രു പ്ര​മു​ഖ ബി​സി​ന​സ് ഗ്രൂ​പ്പി​ന് ലീ​സി​ന് കൊ​ടു​ത്തു ക​ഴി​ഞ്ഞു.

തൃ​ശൂ​രി​ലെ ആ​ദ്യ​കാ​ല സി​നി​മ തീ​യ​റ്റ​റു​ക​ളായ തൃ​ശൂ​ർ ജോ​സ് തീ​യ​റ്റ​റും സ​പ്ന​യും ഒ​രു കൂ​ട്ട​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ത​ന്നെ​യു​ള്ള​താ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലേ​യും മ​റ്റു ഭാ​ഷ​ക​ളി​ലേ​യും പ​ല ഹി​റ്റ് സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള സ​പ്ന തീ​യ​റ്റ​റി​ന്‍റെ ആ​ദ്യ പേ​ര് രാ​മ​വ​ർ​മ തീ​യ​റ്റ​ർ എ​ന്നാ​യി​രു​ന്നു.1930​ൽ ജോ​സ് തീ​യ​റ്റ​ർ തു​ട​ങ്ങി അ​ധി​കം വൈ​കാ​തെ ത​ന്നെ രാ​മ​വ​ർ​മ​സ്വാ​മി എ​ന്ന​യാ​ൾ രാ​മ​വ​ർ​മ എ​ന്ന പേ​രി​ൽ തീ​യ​റ്റ​ർ തു​ട​ങ്ങി.

1973​ലാ​ണ് രാ​മ​വ​ർ​മ ത​ന്‍റെ പ്രി​യ​പ്പെ​ട്ട തീ​യ​റ്റ​ർ ജോ​സ് തീ​യ​റ്റ​ർ ഉ​ട​മ കു​ഞ്ഞി​പ്പാ​ലു​വി​ന് കൈ​മാ​റി​യ​ത്. കു​ഞ്ഞി​പ്പാ​ലു മ​ക​ൻ മോ​ഹ​ൻ​പോ​ളി​ന്‍റെ പേ​രി​ലാ​ണ് തീ​യ​റ്റ​ർ വാ​ങ്ങി​യ​ത്. പി​ന്നെ തീ​യ​റ്റ​റി​ന്‍റെ പേ​ര് സ​പ്ന എ​ന്നാ​ക്കി.

സ​പ്ന എ​ന്നാ​ണെ​ങ്കി​ലും തൃ​ശൂ​ർ​ക്കാ​ർ​ക്ക് സ്വ​പ്ന തീ​യ​റ്റാ​യി​രു​ന്നു, പ​ഴ​മ​ക്കാ​ർ​ക്ക് രാ​മ​വ​ർ​മ​യും.​ കേ​ര​ള​മൊ​ട്ടാ​കെ തീ​യ​റ്റ​റു​ക​ൾ ന​ഷ്ട​ത്തി​ലാ​യ​പ്പോ​ൾ വി​ൽ​ക്കു​ക​യും ക​ല്യാ​ണ​മ​ണ്ഡ​പ​ങ്ങ​ളാ​ക്കു​ക​യും ചെ​യ്ത സ​മ​യ​ത്തും ക​ടു​ത്ത സാ​ന്പ​ത്തി​ക ന​ഷ്ട​മു​ണ്ടെ​ങ്കി​ലും സ​പ്ന തീ​യ​റ്റ​ർ വി​ട്ടു​കൊ​ടു​ക്കാ​തെ മോ​ഹ​ൻ​പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​യി.​

തൃ​ശൂ​രി​ലെ പ​ല ച​ല​ചി​ത്രോ​ത്സ​വ​ങ്ങ​ൾ​ക്കും സ​പ്ന തീ​യ​റ്റ​ർ പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ട്. ​തീ​യ​റ്റ​ർ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ഉ​റ​പ്പാ​യ​തി​നാ​ലാ​ണ് ലീ​സി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. പു​തി​യ സം​രം​ഭം എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ലെ​ങ്കി​ലും തീ​യ​റ്റ​റ​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ടുകള്‍.

സ​പ്ന തീ​യ​റ്റ​റി​ലെ സീ​റ്റു​ക​ൾ അ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ന​റേ​റ്റ​റും എ​സി​യും പ്രൊ​ജ​ക്ട​റു​മെ​ല്ലാം അ​ഴി​ച്ചു. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞ് തൃ​ശൂ​രി​ലെ മ​റ്റു തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ സ​പ്ന​യു​ടെ ഗേ​റ്റു​ക​ൾ മാ​ത്രം ഇനി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ അ​ട​ഞ്ഞു​കി​ട​ക്കും.

shortlink

Post Your Comments


Back to top button