ഋഷി കപൂറിന്റെ മരണ ശേഷം വീണ്ടും ആലിയ ഭട്ടിനെ കണ്ട സന്തോഷത്തില്‍ രണ്‍ബീറിന്റെ സഹോദരി റിദ്ദിമ.ആലിയയും രണ്‍ബീര്‍ കപൂറും റിദ്ദിമ കപൂര്‍ സാഹ്നിയും അമ്മ നീതു കപൂറും ശനിയാഴ്ച രാത്രിയില്‍ ഏറെ നേരം ഒന്നിച്ച് ചെലവഴിച്ചു. ഇതിന്റെ ചിത്രങ്ങള്‍ റിദ്ദിമ സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുകയും ചെയ്തു. രണ്‍ബീറിനേയും ആലിയയേയും ആലിയയുടെ സഹോദരി ഷഹീനേയും ടാഗ് ചെയ്തുകൊണ്ടാണ് റിദ്ദിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
https://www.instagram.com/p/CBGb-S0HSBU/
https://www.instagram.com/p/CBGdfUYnpIp/
ഡല്‍ഹിയിലെ ഏറ്റവും മികച്ച 25 സംരംഭകരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന റിദ്ദിമ പ്രശസ്ത ഡിസൈനറും ജുവലറി ഉടമയുമാണ്. രക്താര്‍ബുദവുമായുള്ള രണ്ടുവര്‍ഷത്തെ നീണ്ട പോരാട്ടത്തിനൊടുവില്‍ റിദ്ദിമയുടെയും രണ്‍ബീറിന്റെയും അച്ഛനായ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ വിട പറഞ്ഞത് ഏപ്രില്‍ 30നാണ്. കോവിഡ് പശ്ചാത്തലത്തില്‍ റോഡ് മാര്‍ഗം മുംബൈയിലേക്ക് പോകാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും പിതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ റിദ്ദിമയ്ക്കായിരുന്നില്ല. ആലിയയുമായുള്ള വീഡിയോകാള്‍ മാര്‍ഗമായിരുന്നു റിദ്ദിമ പിതാവിന്റെ അന്ത്യ കര്‍മങ്ങള്‍ കണ്ടത്.
Post Your Comments