BollywoodGeneralLatest News

അവള്‍ എന്നെ ചീത്ത പറയുകയാണ്, നടനുമായുള്ള വിഡിയോ ചാറ്റ് കട്ട് ചെയ്ത് രണ്‍വീര്‍ സിങ്

'ചേട്ടത്തി ചീത്ത പറഞ്ഞതുകൊണ്ടാണ് രണ്‍വീര്‍ പോയത്' എന്നായിരുന്നു ആയുഷ്മാന്റെ പ്രതികരണം.

ലോക്ക്ഡൗണ്‍ ആയതോടെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങള്‍. സഹതാരങ്ങളേയും മറ്റും വിഡിയോ കോള്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്ന വീഡിയോ പല താരങ്ങളും പങ്കുവയ്ക്കുന്നത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് ബോളിവുഡ് സൂപ്പര്‍താരങ്ങളായ രണ്‍വീര്‍ സിങ്ങും ആയുഷ്മാന്‍ ഖുറാനയുമായുള്ള വീഡിയോ ചാറ്റാണ്. ദീപിക പദുക്കോണിന്റെ ചീത്തപറച്ചിലിന്റെ പേരിലാണ് വിഡിയോയെ വൈറലാകുന്നത്.

ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലൂടെയാണ് ആയുഷ്മാന്‍ രണ്‍വീറിനെ സര്‍പ്രൈസ് കോള്‍ ചെയ്തത്. ആ സമയത്ത് ഉറക്കില്‍നിന്ന് എഴുന്നേറ്റ രണ്‍വീര്‍. ‘ഞാന്‍ ഇപ്പോള്‍ എഴുന്നേറ്റുള്ളൂ, എനിക്കിപ്പോള്‍ ലൈവില്‍ വരാന്‍ പറ്റില്ല. ഒരു ഹലോ പറയാന്‍ വേണ്ടിയാണ് വന്നത്’- എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അതിനു പിന്നാലെ ദീപിക ചീത്തപറയുകയാണെന്നും ഞാന്‍ പോവുകയാണെന്നും രണ്‍വീര്‍ പറഞ്ഞു.

‘അവള്‍ എന്നെ ചീത്ത പറയുകയാണ്. ഞാന്‍ സൂം കോളിലാണെന്നും ഒച്ചയെടുക്കരുതെന്നുമാണ് അവള്‍ പറയുന്നത്’. ആയുഷ്മാനോട് രണ്‍വീര്‍ ഇത് പറഞ്ഞതിന് പിന്നാലെ രണ്ടുപേരും ചിരിച്ചു. ആയുഷ്മാന്‍ തുടര്‍ന്നും രണ്‍വീറിനോട് സംസാരിച്ചെങ്കിലും അത് കേള്‍ക്കാന്‍ നില്‍ക്കാതെ കോള്‍ കട്ട് ചെയ്യുകയായിരുന്നു. ‘ചേട്ടത്തി ചീത്ത പറഞ്ഞതുകൊണ്ടാണ് രണ്‍വീര്‍ പോയത്’ എന്നായിരുന്നു ആയുഷ്മാന്റെ പ്രതികരണം. എന്തായാലും രസകരമായ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button