വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ഇന്നും നിരവധി ആരാധരുള്ള തെന്നിന്ത്യന്‍ താര സുന്ദരിയാണ് രംഭ. സോഷ്യല്‍മീഡിയകളില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ജൂണ്‍ 5 നായിരുന്നു താരത്തിന്റെ പിറന്നാള്‍. നിരവധി താരങ്ങളും ആരാധകരും താരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് താരം.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ മൂന്നു മക്കള്‍ക്കൊപ്പവും ഭര്‍ത്താവിനൊപ്പവുമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.
https://www.instagram.com/p/CBHGwuenW9q/
ബിസിനസ്സുകാരനായ ഇന്ദ്രന് പദ്മനാഥനാണ് രംഭയുടെ ഭര്‍ത്താവ്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് യുഎസിലാണ് താരത്തിന്റെ താമസം.
Post Your Comments