മലയാള സിനിമയിലെ യുവ സൂപ്പര്‍താരമാണ് പൃഥ്വിരാജ്. താരത്തിന്റെ സഹോദരന് ഇന്ദ്രജിത്തും അഭിനയ രംഗത്ത് സജീവമാണ് . നടന് സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ ഇരുവരും അഭിനയത്തില്‍ തങ്ങളുടെതായ സ്ഥാനം നേടിക്കഴിഞ്ഞു. എന്നാല്‍ താന്‍ ഒരു നടനാകുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഇന്ദ്രജിത്ത് വലിയ നടനാകും എന്നാല്‍ താന്‍ സിവില്‍ സര്‍വീസിലേക്ക് പോകും എന്നാണ് എല്ലാവരും കരുതിയിരുന്നത് എന്നാണ് ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പങ്കുവച്ചത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. “എന്നെക്കാളും ആക്റ്റിംഗില്‍ പാഷന് ഉണ്ടായിരുന്നത് ഇന്ദ്രജിത്തിന് ആയിരുന്നു. എന്റെ ഫാമിലിയില്‍ എല്ലാവരും വിചാരിച്ചിരുന്നത് ഇന്ദ്രജിത്ത് എന്തായാലും നടനാകും എന്നാണ്. ഞാന്‍ അക്കാദമിക്ക് ലെവലില്‍ എന്തെങ്കിലുമായ്, ഒരു സിവില്‍ സര്‍വീസുകാരനായി മാറുമെന്നാണ് അവര്‍ വിചാരിച്ചത്. എല്ലാം തകിടം മറിച്ചു കൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്”
Post Your Comments