2001-ല്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഇഷ്ടം എന്ന സിനിമയിലൂടെ അരങ്ങേറി 2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് നവ്യ നായര്‍. നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരം ഇന്നും മലയാളികള്‍ക്ക് ബാലാമണിയാണ്. 2010-ല്‍ സന്തോഷ് മേനോനെ വിവാഹം കഴിച്ചതോടെ സിനിമാ ജീവിതത്തില്‍ നിന്നും താരം ഇടവേള എടുത്തിരുന്നു. പിന്നീട് സായ് കൃഷ്ണ എന്ന തന്റെ മകന് ജന്മവും നല്‍കിയ താരം സോഷ്യല്‍മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോള്‍ താരം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. സൂഫിവര്യനായ ജലാലുദ്ദീന്‍ റൂമിയുടെ വരികള്‍ പങ്കുവെച്ചാണ് പുത്തന്‍ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഈ ലോകത്തിലേക്ക് നിങ്ങളുടെ കണ്ണുകള്‍ തുറന്ന് നോക്കുക എന്നത് ഒരു സ്വപ്നം മാത്രമാണ്, സ്‌നേഹം, സമാധാനം, സന്തോഷം എല്ലാവരോടും, എന്നാണ് നവ്യ തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/CBGiLzCg23-/
2012ല്‍ ലാല്‍ നായകനായ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന സിനിമയില്‍ തിരിച്ചെത്തിയ നവ്യ 2014-ല്‍ ദൃശ്യ എന്ന കന്നഡ ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. അമ്പതിലധികം മലയാളചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം തമിഴ് കന്നഡ എന്നീ ഭാഷകളിലും തന്റെ അഭിനയ മികവ് കാഴ്ച വെച്ചിട്ടുണ്ട്. 6 വര്‍ഷങ്ങള്‍ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലൂടെ മടങ്ങി വരവിനൊരുങ്ങുകയാണ് നവ്യ.
Post Your Comments