പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന്. പൊലീസ് ആസ്ഥാനത്തുവെച്ചാണ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറിയത്. ഫീല്‍ഡ് ഡ്യൂട്ടിയിലുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ഫെയ്സ്ഷീല്‍ഡ്, മാസ്ക്ക്, ഗ്ലൗസ്, റെയിന്‍കോട്ട് എന്നിവയുള്‍പ്പെടുന്ന 600 കിറ്റുകളാണ് കൈമാറിയത്. വരും ദിവസങ്ങളില്‍ 2000 കിറ്റുകള്‍ പൊലീസിന് നല്‍കുമെന്ന് വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന് ഡയറക്ടര്‍ മേജര്‍ രവി പറഞ്ഞു.
റോഡരികില്‍ കോവിഡ് പ്രതിരോധ ഡ്യൂട്ടിയിലേര്‍പ്പെട്ടിരുന്ന തൊടുപുഴ മുതല്‍ പാലക്കാട് വരെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിശ്വശാന്തി ഡെവലപ്മെന്റ് ഫൗണ്ടേഷന് ശീതളപാനീയവും വിതരണം ചെയ്തിരുന്നു. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറുന്ന ചടങ്ങിനിടെ മോഹന്‍ലാല്‍ ടെലഫോണ്‍ മുഖാന്തരം സംസ്ഥാനപോലീസ് മേധാവിയുമായി സംസാരിച്ചു. ഇത് തങ്ങളുടെ ഡ്യൂട്ടിയാണെന്നും ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും മോഹന്‍ലാല്‍ ബെഹ്റയോട് പറഞ്ഞു. അതേസമയം ഇത്തരമൊരു സഹായത്തിന് താരത്തിന് നന്ദി ബെഹ്റ അറിയിച്ചു.
https://www.facebook.com/ActorMohanlal/posts/3019050614817281
എഡിജിപിമാരായ ഡോ. ഷേക്ക് ദര്‍വേഷ് സാഹിബ്, മനോജ് എബ്രഹാം, ഐജിപി വിജയന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറാന്‍ വിശ്വശാന്തി ഡെവലപ്മെന്റ് അതോറിറ്റി ഡയറകടര്‍മാരായ മേജര്‍ രവി, സജി സോമന് എന്നിവരാണ് എത്തിയത്.
Post Your Comments