GeneralLatest NewsMollywood

മണിച്ചിത്രത്താഴിലെ നാ​ഗവല്ലി; മനോഹരമായ ആ ചിത്രത്തിന്‍റെ സൃഷ്ടാവിനെക്കുറിച്ച് ഒരു കുറിപ്പ്

തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്‍തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍ മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്

മലയാളികളുടെ മനസ്സില്‍ നാഗവല്ലി എന്നാല്‍ മനോഹരമായി നൃത്തം ചെയ്യുന്ന, സുന്ദരിയായ ഒരു പെണ്ണ്. മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അദൃശ്യയായി നില്‍ക്കുന്ന, എന്നാല്‍ആ സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന നാ​ഗവല്ലി. തെക്കിനിയില്‍ വരച്ചുവെച്ചിരിക്കുന്ന ഛായാചിത്രത്തിലൂടെയാണ് നാഗവല്ലിയെ പ്രേക്ഷകര്‍ കാണുന്നത്. ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിലൂടെ നാ​ഗവല്ലിയുടെ സൗന്ദര്യത്തെക്കുറിച്ച് മോഹന്‍ലാലിന്റെ കഥാപാത്രം വര്‍ണിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ അത്രത്തോളം പ്രാധാന്യമുള്ള ചിത്രത്തെ സൃഷ്ടിച്ചത് ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ?  നാ​ഗവല്ലിയുടെ സൃഷ്ടാവിനെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. ഹരിശങ്കര്‍ ടിഎസിന്‍െറ കുറിപ്പിലാണ് ചിത്രം വരച്ച കലാകാരനെക്കുറിച്ച്‌ പറയുന്നത്.

കുറിപ്പ് വായിക്കാം

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും കോര്‍ത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നല്‍കിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയില്‍ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകന്‍ പ്രേക്ഷകരിലേക്ക് പകര്‍ത്തിയത് നാഗവല്ലിയുടെ ഒരു ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്‍തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര്‍ മാധവന്‍ ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്. ലൈവ് മോഡല്‍ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകന്‍ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആര്‍ട്ട് ഡയറക്ഷന്‍ നിര്‍വഹിച്ചത്. മാന്നാര്‍ മത്തായി സ്‍പീക്കിംഗ്, ക്രോണിക് ബാച്ചിലര്‍, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരന്‍ ആര്‍ട്ടിസ്റ്റ് കെ മാധവന്റെ അമ്മാവന്റെ മകനാണ് ആര്‍ മാധവന്‍.

shortlink

Related Articles

Post Your Comments


Back to top button