ഏത് സൂപ്പര്‍ സ്റ്റാറിനെ മുന്നില്‍ നിര്‍ത്തിയാലും പാര്‍വതി ഒരാളുടെ പേരെ പറയൂ: ജയറാം

താന്‍ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം കൃത്യമായ മറുപടി നല്‍കുന്നു

പാര്‍വതി എന്ന നടിയ്ക്ക് തിരിച്ചു വരവില്‍  അഭിനയിക്കാന്‍ ഏറ്റവും ആഗ്രഹമുള്ള നടന്‍ ആരാണെന്ന് വെളിപ്പെടുത്തുകയാണ് ജയറാം, തന്റെ പേരോ, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ പേരോ അല്ല പാര്‍വതി ചൂസ് ചെയ്യുന്നതെന്നും ഇനിയും മമ്മൂട്ടിയുടെ നായികയായി അഭിനയിക്കണമെന്നായിരിക്കും പാര്‍വതി പറയുകയെന്നും ജയറാം പറയുന്നു. മോഹന്‍ലാല്‍ മമ്മൂട്ടി, സുരേഷ് ഗോപി ജയറാം തുടങ്ങിയവരുടെ നായികയായി അഭിനയിച്ച പാര്‍വതി മമ്മൂട്ടിയുടെ നായികയായും നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു.

താന്‍ ഏതു നായികക്കൊപ്പം അഭിനയിക്കാനാണ് പാര്‍വതി ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനും ജയറാം കൃത്യമായ മറുപടി നല്‍കുന്നു. ഉര്‍വശിയുടെ പേരാകും പാര്‍വതി പറയുകയെന്ന് ജയറാം തുറന്നു പറയുന്നു. ജയറാം-ഉര്‍വശി താര ജോഡികള്‍ ഏകദേശം ഇരുപത്തിയഞ്ചളോളം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തന്റെ നായികമാരില്‍ ഉര്‍വശി എന്ന നടിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും അതൊരു പ്രത്യേക അവതാരം തന്നെ ആണെന്നും ജയറാം പങ്കുവയ്ക്കുന്നു.പഴകാല എല്ലാ നടിമാര്‍ക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞെങ്കിലും ‘പഞ്ചതന്ത്രം’ പോലെയുള്ള സിനിമകളില്‍ ഇപ്പോഴും ഉര്‍വശി തന്റെ നായികയായി തുടരുകയാണെന്നും ജയറാം പറയുന്നു.

 

 

Share
Leave a Comment