GeneralLatest NewsMollywood

ഒൻപത് ആഴ്ചകള്‍, 130 കോടി ജനങ്ങള്‍!! ലോക്കഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകളുമായി മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും

നാം അതിജീവിക്കും , എന്ന ഡോക്യുമെന്ററിയിലൂടെ ലോക്ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തുകയാണ് സംവിധായകന്‍ ഭാരത്ബാല

ഇതുവരെയും അറിയാത്ത ഒരു ജീവിതമായിരുന്നു കൊറോണ നമ്മളെ പഠിപ്പിച്ചത്. എന്നാല്‍ ഒറ്റക്കെട്ടായി ഇന്ത്യ കൊറോണയെ നേരിടുകയാണ്. സമ്പൂര്‍ണ്ണ അടച്ചിടലില്‍ തുടങ്ങി ഇളവുകള്‍ വരുത്തിയ ലോക്ഡൌണ്‍ വരെ എത്തി നില്‍ക്കുന്ന ഒന്‍പത് ആഴ്ചകള്‍. 130 കോടി ജനങ്ങള്‍ ഇക്കാലത്ത് എങ്ങനെ ജീവിച്ചു?

നാം അതിജീവിക്കും , എന്ന ഡോക്യുമെന്ററിയിലൂടെ ലോക്ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തുകയാണ് സംവിധായകന്‍ ഭാരത്ബാല. മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുങ്ങുന്ന വെര്‍ച്വല്‍ ഭാരത് എന്ന ഡോക്യുമെന്ററിയുടെ മലയാളം പതിപ്പിന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.

മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം.117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററില്‍ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button