സംവിധായകന്‍ നിര്‍മ്മാതാവ് അഭിനേതാവ് എന്നീ മേഖലകളിലെല്ലാം കൈയ്യൊപ്പ് പതിപ്പിച്ച് വിജയം കണ്ട താരമാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ നിരവധി ആരാധകരെ താരം നേടിയെടുത്തു. പിന്നീട് അഭിനയത്തിലൂടെയും നിര്‍മാണ മേഖലയിലൂടെയും വിജയം കൈവരിച്ച താരത്തിന്റെ ആരും അറിയാത്ത കഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീഷ് പോത്തന്‍.
ഇതിനോടകം അമ്പതോളം സിനിമകള്‍ ചെയ്തിട്ടുള്ള ദിലീഷ് പോത്തന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത് ഒരു ലാല്‍ജോസ് ചിത്രത്തിലൂടെയാണ്. തന്റെ ആദ്യ ക്യാമറ എക്‌സ്പീരിയന്‍സ് എന്നു പറയുന്നത് അതാണെന്നാണ് താരം പറയുന്നത്. അന്ന് ദിലീപിനൊപ്പമാണ് താന്‍ സ്‌ക്രീന്‍ പങ്കിട്ടതെന്നും താരം പറയുന്നു. 1999 ല്‍ പുറത്തിറങ്ങിയ ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ആ ചിത്രം.
മൈസൂരില്‍ പഠിക്കുന്ന സമയത്ത് അവിടെ വെച്ചാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് അത് കാണാനായി പോയപ്പോള്‍ മലയാളികള്‍ മാത്രമായിരുന്നതിനാല്‍ അധികമാരുമില്ലായിരുന്നതിനാല്‍
സംഭവം. ഒരു തീയേറ്ററിലെ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ഷൂട്ടിങ് കാണാനെത്തിയപ്പോള്‍ മലയാളികള്‍ മാത്രമായിരുന്നതിനാല്‍ അധികമാരുമില്ലായിരുന്നതിനാല്‍ തന്നെ അകത്തേയ്ക്ക് കടത്തി വിട്ടു, ഒരു തീയേറ്ററിലെ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. അപ്പോഴാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വന്ന് കുറച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ആവശ്യമുള്ള രംഗമാണ്, ആളെ കിട്ടിയിട്ടില്ല എന്ന് പറഞ്ഞത്. തീയേറ്ററില്‍ കയറിയിരിക്കാന്‍ പറഞ്ഞു. അങ്ങനെയായിരുന്നു ആദ്യ ക്യാമറാ അനുഭവമെന്നും തീയേറ്ററില്‍ ദിലീപ് ഇരിക്കുന്ന സീറ്റിന് രണ്ട് മൂന്ന് വരി പിന്നില്‍ താനുമുണ്ടെന്നും ദിലീഷ് പറഞ്ഞു. അടുത്തിടെ കൂടി ലാല്‍ ജോസിനെ കണ്ടപ്പോള്‍ ഈ സംഭവം പറഞ്ഞിരുന്നെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
Post Your Comments