
മലയാളികളുടെ പ്രിയനടി ഭാവനയുടെ 34 ആം ജന്മദിനമാണ് ഇന്ന്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ ജന്മദിനാശംസകളുമായി മലയാളികളുടെ മറ്റൊരു പ്രിയനടിയായ മഞ്ജുവാര്യര്‍ എത്തിയിരിക്കുകയാണ്.
‘ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും’ എന്നാണ് സമൂഹമാധ്യമത്തില്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് മഞ്ജു കുറിച്ചത്. ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയാണ് ഇപ്പോള്‍ ഭാവന. മെയ് 26നാണ് ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തിയത്.അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പമായിരുന്നു താരം കാറിലെത്തിയത് തുടര്‍ന്ന് സഹോദരനൊപ്പമായിരുന്നു യാത്ര. പിന്നീട് പരിശോധനകള്‍ക്ക് ശേഷം പൊലീസ് അകമ്പടിയോടെയായിരുന്നു ഹോം ക്വാറന്റൈനിലേക്ക് ഭാവനയുടെ യാത്ര.
Post Your Comments