താരങ്ങളുടെ പ്രതിഫലത്തിന് എം.ആര്‍.പി ഇല്ലെന്നും സിനിമയുടെ പുരോഗതിക്ക് വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. മലയാള സിനിമയിലെ ഐക്യം രാജ്യത്ത് മറ്റൊരിടത്തുമില്ല. സൗഹൃദപരമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ താരസംഘടന പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രതിഫലം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്ന് മോഹന്‍ലാലും മമ്മൂട്ടിയും അറിയിച്ചതായി നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.
സിനിമ തുടങ്ങുന്നതിന് മുമ്പാണ് കരാര്‍ വയ്ക്കുന്നത്. കൂടുതല്‍ തുക ചോദിക്കുമെന്ന് ഒരു താരവും നിര്‍ബന്ധം പിടിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഒരു താരത്തിനും പിടിവാശിയില്ലെന്നും നിര്‍മ്മാതാവും അഭിനേതാവും തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നും ഇടവേള ബാബു പറയുന്നു.
പതിനായിരം രൂപ മാത്രം മുടക്കാന്‍ കഴിയുന്നവര്‍ അതിന് തയ്യാറാകുന്ന അഭിനേതാവിനെ വെച്ച് അഭിനയിപ്പിക്കും. കൂടുതല്‍ തുക മുടക്കാന്‍ കഴിയുന്നവര്‍ അതിനനുസരിച്ച അഭിനേതാവിനെ ഉപയോഗിച്ച് സിനിമ ചെയ്യും. കരാര്‍ വയ്ക്കുന്ന സമയത്തു തന്നെ ഇക്കാര്യം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
Post Your Comments